Mon. Apr 29th, 2024

കൂട്ടുകാരനെ രക്ഷിച്ച മൂന്നാം ക്ലാസുകാരന് നഗരസഭയുടെ ആദരം

By admin Oct 28, 2021 #help
Keralanewz.com

തൃശൂര്‍: കുന്നംകുളം നഗരസഭ പ്രദേശത്തെ തെക്കേപ്പറത്തുള്ള കാട്ടിലെ കുളത്തില്‍ വീണ അലന്‍ എന്ന 6 വയസുകാരനെ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ രക്ഷിച്ച വിദ്യാര്‍ത്ഥിക്ക് നഗരസഭയുടെ ആദരം. തെക്കേപ്പുറം കുറ്റിക്കാട്ടില്‍ ശാമുവിന്‍്റെ മകന്‍ അഭയിനെ നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ മൊമെന്‍്റോ നല്‍കി ആദരിച്ചു.

നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി.എം സുരേഷ്, ടി സോമശേഖരന്‍, പ്രിയ സജീഷ്, സെക്രട്ടറി

ടി കെ സുജിത് എന്നിവര്‍ പങ്കെടുത്തു.

കുട്ടികളെല്ലാം കുളിച്ച്‌ കയറിയ നേരത്താണ് കൂട്ടുകാരനായ അലന്‍ കാല്‍ വഴുതി കുളത്തിലേക്ക് വീണത്. നല്ല ആഴമുള്ള കുളത്തില്‍ കുട്ടി താഴ്ന്ന് പോകുന്നത് കണ്ട മൂന്നാം ക്ലാസില്‍ പഠിക്കുന്ന അഭയ് കുളത്തിലേക്കെടുത്ത് ചാടി അലന്‍്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

രണ്ടാം ക്ലാസില്‍ പഠിക്കുന്ന ആല്‍ഭിയയാണ് അഭയിന്‍്റെ സഹോദരി. അഭയുടെ അവസരോചിതമായ ഇടപെടലാണ് ഒരു ജീവന്‍ രക്ഷിച്ചത്. അഭയുടെ പിതാവ് ശാമു നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളിയാണ്.

Facebook Comments Box

By admin

Related Post