Fri. Apr 26th, 2024

കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂപ്പൻമല, മ്ലാക്കര മേഖലകളിൽ ഉരുൾപൊട്ടൽ ആളപായമില്ല, മ്ലാക്കരയിൽ കഴിഞ്ഞ ദിവസം നിർമ്മിച്ച താൽക്കാലിക പാലം തകർന്നു ; പുല്ലകയാറിൽ ജലനിരപ്പ് ഉയര്‍ന്നു , സമീപത്തെ തോടുകളിലൂടെ മണ്ണും കല്ലും ഒഴുകിയെത്തിയതോടെ പ്രദേശവാസികള്‍ ആശങ്കയിൽ, മുണ്ടക്കയം പോലിസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു

By admin Nov 5, 2021 #news
Keralanewz.com

കോട്ടയം: കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മൂപ്പൻ മല, മ്ലാക്കര മേഖലകളിൽ ഉരുൾപൊട്ടൽ. ഇന്നു വൈകിട്ട് നാലു മണിയോടെയുണ്ടായ കനത്ത മഴയെ തുടർന്നാണ് ഉരുൾപ്പൊട്ടലുണ്ടായത്. ആളപായമില്ല.

ഉരുൾപൊട്ടലിനെ തുടർന്ന് വിവിധ പ്രദേശത്തെ ആറുകള്‍ കരകവിഞ്ഞ് ഒഴുകി. ഇളംകാട്, ഇളംകാട് ടോപ്പ് മേഖകളിലാണ് തോടുകള്‍ കരകവിഞ്ഞ് ഒഴുകിയത്. ഇതോടെ പുല്ലകയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

മ്ലാക്കരയിൽ കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായപ്പോൾ തകർന്ന പാലം കഴിഞ്ഞ ആഴ്ച താൽക്കാലികമായി പുനർനിർമ്മിച്ചിരുന്നു. ഈ പാലം ഇന്ന് പൂർണമായും തകർന്നിട്ടുണ്ട്. മുണ്ടക്കയം പോലിസ് സ്ഥലത്തെത്തി

Facebook Comments Box

By admin

Related Post