Mon. Apr 29th, 2024

രാജ്യത്തിന്റെ നട്ടെല്ലൊടിച്ച ആ നവംബര്‍ 8; നോട്ട് നിരോധനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍

By admin Nov 8, 2021 #currency ban
Keralanewz.com

രാജ്യത്തിന്റെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഇന്ന് അഞ്ച് വര്‍ഷം. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യയെന്ന പ്രഖ്യാപനവും പാളി.

പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 % വര്‍ധനയുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നോട്ട് നിരോധനത്തിന്റെ 5 വര്‍ഷങ്ങള്‍ ഇന്ത്യയെ കൊണ്ടെത്തിച്ചത് തൊഴിലില്ലായ്മയുടെയും, ദാരിദ്രത്തിന്റെയും, വിലക്കയറ്റത്തിന്റെയും,വ്യവസായ മുരടിപ്പിന്റെയും നടുവിലേക്കാണ്. സാധാരണക്കാരന്റെ ജീവിതം അനുദിനം ദുസ്സഹമാകുമ്ബോള്‍ നോട്ട് നിരോധനവാര്‍ഷികം ഇത്തവണ വലിയ ആഘോഷമാക്കാനും ബിജെപി തയ്യാറായിട്ടില്ല.

കറന്‍സി ഉപയോഗം കുറച്ചുകൊണ്ട് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലേക്കു മാറുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു 2016 നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്. എന്നാല്‍ ഇന്ത്യയുടെ സമ്ബത്ത് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച തീരുമാനത്തിന് 5 വര്‍ഷം കഴിയുമ്ബോഴും അന്ന് മോദി നല്‍കിയ ഒരു വാഗ്ദാനം പോലും നടപ്പായിട്ടില്ലെന്നതാണ് വസ്തുത. കള്ളപ്പണം തിരിച്ചുപിടിക്കലും, ഡിജിറ്റലൈസേഷനുമായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍. എന്നാല്‍ റിസര്‍ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് നോട്ട് നിരോധനം പാളിയ നയമയിരുന്നുവെന്ന്.

അതേസമയം, പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 % വര്‍ധനയുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒക്ടോബര്‍ 8 വരെയുള്ള കണക്കു പ്രകാരം പൊതുജനങ്ങള്‍ തമ്മില്‍ വിനിമയം ചെയ്യുന്ന കറന്‍സിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്. നോട്ട് നിരോധനം നടന്ന 2016 നവംബര്‍ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

കണക്ക് വ്യക്തമാക്കുന്നത് നോട്ടുനിരോധനത്തിന്റെ പാളിച്ച തന്നെ. ഇതിന് പുറമെ നോട്ട് നിരോധനത്തിന് പിന്നാലെ അടച്ചുപൂട്ടേണ്ടിവന്ന കമ്ബനികളുടെ എണ്ണവും ചെറുതല്ല. ഇക്കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 2018 മുതല്‍ 2,38,223 ചെറുതും വലുതുമായ കമ്ബനികളാണ് അടച്ചുപൂട്ടിയത്. ഇന്ത്യന്‍ സമ്ബത്ത് വ്യവസ്ഥയ്ക്ക് സംഭവിച്ച ആഘാതവും, സാമ്ബത്തിക പ്രതിസന്ധിയുമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. തൊഴിലില്ലായ്മ നിറക്കും ഉയരുക തന്നെയാണ്. 7.75 ശതമാനമാണ് കഴിഞ്ഞ മാസത്തെ തൊഴിലില്ലായ്മ നിരക്ക്.

ജനുവരിയില്‍ 6.52 ശാത്മനാമായിരുന്ന നിറക്കാണ് വീണ്ടും വര്‍ധിച്ചത്. നോട്ട് നിരോധനം ഇന്ത്യയെ നിക്ഷേപ സൗഹാര്‍ദ്ദ രാജ്യത്തിന്റെ പട്ടികയില്‍ നിന്ന് പോലും മാറ്റി നിര്‍ത്തുനാണത്തിലേക്കാണ് ഉപകരിച്ചത്. ഇതിന്റെയെല്ലാം ആകെ ഫലമാണ് ജിഡിപി നിരക്കില്‍ നിന്ന് രാജ്യത്തിന് കരകയറാന്‍ കഴിയാത്തതും, തൊഴിലില്ലായ്മ നിരക്കും, വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലും, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ നിരന്തരം പിന്നോട്ട് പോകുന്നതുമെല്ലാം. 500,1000 പിന്‍വലിച്ചു ഇറക്കിയ 2000ത്തിന്റെ നോട്ടുകള്‍ ഇപ്പോള്‍ വിപണിയില്‍ കൈമാറ്റം നടക്കുന്നുമില്ലെന്നതും വസ്തുത തന്നെയാണ്.

Facebook Comments Box

By admin

Related Post