Fri. Mar 29th, 2024

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോള്‍, പ്രധാനമന്ത്രി സൂപ്പര്‍സ്റ്റാര്‍, കങ്കണയുടെ പരാമര്‍ശം ഭ്രാന്തോ രാജ്യദ്രോഹമോ എന്ന് വരുണ്‍ ഗാന്ധി

By admin Nov 11, 2021 #news
Keralanewz.com

മുംബയ്: ഇന്ത്യ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടിയത് 2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം.

കങ്കണ നടത്തിയത് രാജ്യദ്രോഹമാണെന്നും ജയിലിലടയ്ക്കണമെന്നുവരെ ചിലര്‍ പ്രതികരിച്ചു.

ബി ജെ പിയുടെ എം പി വരുണ്‍ ഗാന്ധിയും പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ‘ചില സമയത്ത് മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കൊലയാളിയെ വാഴ്ത്തുന്നു. മംഗള്‍ പാണ്ഡേ മുതല്‍ റാണി ലക്ഷ്മിഭായി, ഭഗത്‌സിംഗ്

ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് അടക്കം ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. ഇതിനെ ഭ്രാന്തെന്നോ, രാജ്യദ്രോഹമെന്നോ ഞാന്‍ വിളിക്കേണ്ടത്?’ കങ്കണയുടെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വരുണ്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കടുത്ത ബി ജെ പി അനുഭാവിയായ കങ്കണയുടെ പരമാര്‍ശത്തിനെതിരെ ബി ജെ പി എം പി തന്നെ രംഗത്തെത്തിയത് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

പരാമര്‍ശത്തിനെതിരെ നേരത്തേ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍

പരാമര്‍ശത്തിനെതിരെ മുംബയ് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ഇതായിരുന്നു ആ പരമാര്‍ശം

‘1947-ല്‍ ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. അത് ഭിക്ഷയായിരുന്നു. 2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയപ്പോഴാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്’. ഒരു ദേശീയ മാദ്ധ്യമത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ വിവാദ പരാമര്‍ശം നടത്തിയത്. നരേന്ദ്രമോദിയെയും പ്രസംഗത്തില്‍ കങ്കണ പുകഴ്ത്തി. ‘പ്രധാനമന്ത്രി ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാറാണ്. ലോകത്തെ ഏറ്റവും ജനപ്രിയ നേതാവാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. നമ്മെ നയിക്കാന്‍ അദ്ദേഹത്തെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്’- കങ്കണ പറഞ്ഞു

Facebook Comments Box

By admin

Related Post