Mon. Apr 29th, 2024

യുദ്ധം അവസാനിപ്പിക്കുവാൻ ഇൻഡ്യാ ഗവൺമെൻറ് ഇടപെടണം; പ്രവാസി കേരളാ കോൺഗ്രസ് (എം) സ്വിറ്റ്സർലണ്ട്

By admin Mar 8, 2022 #news
Keralanewz.com

സൂറിച്ച്.-  യുദ്ധം  അത് ആര് ചെയ്താലും നഷ്ടങ്ങളുടെ ചരിത്രം മാത്രമേ അവശേഷിപ്പിക്കുകയുള്ളൂ. ഇപ്പോൾ നടക്കുന്ന ഉക്രെയിൻ യുദ്ധവും മറിച്ചല്ല. എത്രയോ മനുഷ്യരാണ് അകപ്പെട്ടു പോയത്. മക്കളേയും ബന്ധുമിത്രാതികളേയുമോർത്ത് ഓരോ ദിവസവും  നീറി നീറി കഴിയുന്നത്. യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലെങ്കിൽകൂടി , സ്വിറ്റ്സർലന്റിലെ ജനങ്ങളായ ഞങ്ങളും ഭയത്തിൽ തന്നെയാണ് കഴിയുന്നത്. യുദ്ധം ഇനിയും നീണ്ടു നിന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഞങ്ങളുടെ രാജ്യത്തും ഉണ്ടാകും.

പതിനായിരക്കണക്കിന് ഇൻഡ്യാക്കാരാണിവിടെയുള്ളത്. അവരുടെ ദുഃഖം മനസ്സിലാക്കി യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമുള്ള ക്രീയാത്മകമായ ഇടപെടലുകൾ ഇൻഡ്യാ ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാക ണമെന്ന് പ്രവാസികേരളാ കോൺഗ്രസ് (എം..) സ്വിറ്റ്സർലണ്ട് ഘടകം അഭ്യർത്ഥിച്ചു. പ്രസിഡന്റ് ജെയിംസ് തെക്കേമുറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെകട്ടറി പയസ് പാലാത്രകടവിൽ ,അഡ്വ. ജോജോ വിച്ചാട്ട് ,തോമസ് നാഗരൂർ.,ജിനു കെളങ്ങര, ജസ്വിൻ പുതുമന , ആൽബി ഇരുവേലിക്കുന്നേൽ, ബോബൻ പള്ളിവാതുക്കൽ , ജോസ് പെരും പള്ളിൽ , ടോം കൂട്ടിയാനിയിൽ , ജിജി മാധവത്ത് , ജിജി പാലത്താനം , ടോണി ഐക്കരേട്ട്., ജോണി കാശാംകാട്ടിൽ, ജോസ് പുതിയിടം , മാത്യു ആവിമൂട്ടിൽ.എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post