Thu. May 16th, 2024

പാലാ ഇടപ്പാടിയിൽ ആളൊഴിഞ്ഞ വീടിനു സമീപം മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

By admin Mar 8, 2022 #news
Keralanewz.com

പാലാ :ഇടപ്പാടിയിൽ ആനന്ദ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുള്ള വീടിനടുത്ത് കിണറ്റിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത് .ഇടപ്പാടി മുല്ലശ്ശേരി 49 വയസ്സുള്ള ഗിരീഷ് കുമാർ ആണ് മരിച്ചത്.ഇയാളെ 27 ആം തീയതി മുതൽ കാണാതാവുകയായിരുന്നു

വീട് വാടകയ്ക്ക് എടുക്കാനായി എത്തിയവർ വീടും പരിസരവും നിരീക്ഷിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.ഉടൻ തന്നെ വിവരം ഫയർഫോഴ്സിലും പാലാ പോലീസിലും അറിയിച്ചു ഫയർഫോഴ്സ് മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു

പാലാ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Facebook Comments Box

By admin

Related Post