Kerala News

തൊടുപുഴയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം, പ്രതി കസ്റ്റഡിയിൽ

Keralanewz.com

തൊടുപുഴ: യുവതിക്ക് നേരെ  മുൻ ഭർത്താവിൻറെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച രാവിലെ തൊടുപുഴയിലാണ് സംഭവം.  പഴയ മറ്റം സ്വദേശി സോനയുടെ മുഖത്താണ് ഇവരുടെ മുൻ ഭർത്താവ് രാഹുൽ ആസിഡൊഴിച്ചത്. സോനയെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു  ഇയാളുടേതെന്നാണ് പോലീസ് പറയുന്നത്. സ്ഥലത്ത് നേരത്തെ തന്നെ ആസിഡ് നേരത്തെ തന്നെ പ്രതി എത്തിച്ചിരുന്നു. കുറച്ചു നാളുകളായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നത്. മുട്ടം പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം യുവതിക്ക് വിദഗ്ധ ചികിത്സ നൽകി വരികയാണ്.  കേസിൽ പ്രതിയുടെ മുൻ വൈരാഗ്യം  സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം 40 ശതമാനത്തോളമാണ് സോനക്ക് പൊള്ളലേറ്റത്. നിലവിൽ മെഡിക്കൽ കോളേജിലെ ബേൺ ഐസിയുവിലാണ് സോനയുള്ളത്

നെഞ്ചിൽ, പിറക് ഭാഗത്ത്, രണ്ട് കൈകൾ എന്നിവിടങ്ങളിലും പൊള്ളലുണ്ട്. എന്നാൽ അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി

Facebook Comments Box