“ന്യൂനപക്ഷ അവകാശങ്ങൾക്കായി ഒന്നിച്ച് പോരാടണം”; അഡ്വ.ബിജു പറയന്നിലം

Spread the love
       
 
  
    

കാഞ്ഞിരപ്പള്ളി:ന്യൂനപക്ഷ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സീറോ മലബാർ സഭയിലെ സംഘടനകൾ ഒന്നിച്ച് പോരാടണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ.ബിജു പറയന്നിലം . കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സംഘടനകളുടെ യോഗം  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


സഹിഷ്ണുതയോടെയുള്ള ക്രൈസ്തവ സമീപനങ്ങൾ പലപ്പോഴും പ്രതികരണശേഷി ഇല്ലായ്മയായി ഭരണകൂടങ്ങൾ തെറ്റിദ്ധരിക്കപ്പെടുന്നത് തിരുത്തേണ്ടതുണ്ട്  തുല്യനീതിക്കായുള്ള പോരാട്ടങ്ങൾ കൂടുതൽ ക്രിയാത്മകമായ വളർച്ചക്ക് ഏവർക്കും സഹായകമാകും. പരസ്പര ബഹുമാനിക്കാനും പരസ്പരം ഉൾക്കൊള്ളാനും എല്ലാ സമുദായംഗങ്ങളും മുന്നോട്ട് വരണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.കത്തോലിക്ക കോൺഗ്രസ്  രൂപത വൈസ് പ്രസിഡൻ്റ് ജിൻസ് പള്ളിക്കാമ്യാലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറ്കടർ റവ.ഡോ.മാത്യു പാലക്കുടി ആമുഖ സന്ദേശം നൽകി. സഭ വ്യക്തതാവ് ഡോ.ചാക്കോ കാളാംപറമ്പിൽ വിഷയാവതരണം നടത്തി.

ഗ്ലോബൽ ജനറൽ സെക്രട്ടറി രജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡൻറ് ടെസി ബിജു പാഴിയാങ്കൽ, രൂപത ജനറൽ സെക്രട്ടറി അരുൺ ആലയ്ക്കപറമ്പിൽ, ജെയിംസ് പെരുമാകുന്നേൽ, മാതൃവേദി രൂപത പ്രസിഡൻ്റ് ജിജി ജേക്കബ് പുളിയം കുന്നേൽ, SMYM രൂപത പ്രസിഡൻ്റ് ആദർശ് കുര്യൻ, തോമാച്ചൻ കന്തലാങ്കൽ, ജോമോൻ പൊടിപാറ, മിനി സണ്ണി മണ്ണംപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.പരിപാടികൾക്ക് ജോജോ തെക്കുംചേരികുന്നേൽ, റെജി കൊച്ചുകരിപ്പാപറമ്പിൽ, ചാക്കോച്ചൻ വെട്ടിക്കാട്ടിൽ, റെനി ചക്കാലയിൽ, ജോളി ആൻ്റണി, സിനി ജിബു നീറാനകുന്നേൽ, ആൻസി സാജൻ പുന്നമറ്റത്തിൽ, മനോജ് കല്ലുകളം, ഷീലാ തൂമ്പുങ്കൽ , ജാൻസി തുണ്ടത്തിൽ, ഫെറോന പ്രസിഡൻ്റുമാരായ ജോസ് മടുക്കകുഴി, ബിജു തോമസ് ആലപ്പുരയ്ക്കൽ, ജസ്റ്റിൻ കാപ്പനി, ടോമിച്ചൻ പാലക്കുടി , ജോബിൻ പ്ലാപ്പള്ളിയിൽ, ടോംസ് സെബാസ്റ്റ്യൻ കുമ്പളംന്താനം എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി

Facebook Comments Box

Spread the love