Kerala News

സ്ത്രീകളെ കാണിച്ച്‌ തമിഴനെ പറ്റിച്ചു; പാലക്കാട് അഞ്ച് പേര്‍ അറസ്റ്റില്‍

Keralanewz.com

പാലക്കാട്: കൊഴിഞ്ഞാമ്ബാറയില്‍ സ്ത്രീകളെ കാണിച്ച്‌ വിവാഹതട്ടിപ്പ് നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍.സേലം സ്വദേശിയുടെ പരാതിയില്‍ കൊഴിഞ്ഞാമ്ബാറ പൊലീസാണ് ഇവരെ പിടികൂടിയത്.

തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനായ തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍ എന്നിവര്‍ക്കൊപ്പം വധുവായി വേഷം കെട്ടിയ പാലക്കാട് സ്വദേശിനിയായ സജിത,കൂടെ നിന്ന ദേവി ,സഹീദ എന്നിവരാണ് അറസ്റ്റിലായത്.

തമിഴ്നാട്ടില്‍ വിവാഹപ്പരസ്യം നല്‍കിയിരുന്ന സേലം സ്വദേശി മണികണ്ഠനെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. മണികണ്ഠനെ ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തിലെത്തിച്ച്‌ സജിതയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഉടന്‍ വിവാഹം വേണമെന്നതാണ് കാരണമായിപ്പറഞ്ഞത്. വിവാഹം നടത്തിയ വകയില്‍ കമ്മിഷനായി ഒന്നരലക്ഷം വാങ്ങുകയും ചെയ്തു.പിന്നീട് അഞ്ചുപേരും മണികണ്ഠനെ പറ്റിച്ച്‌ മുങ്ങുകയായിരുന്നു

Facebook Comments Box