Sat. Apr 27th, 2024

ഹിമാലയ താഴ്‌വരയില്‍ നിന്ന് മലയാളികളായ മൂവര്‍ സംഘം നഗ്നപാദരായി ശബരിമലയിലേക്ക്, മകരവിളക്കിന് മലയിലെത്തും

By admin Jan 5, 2022 #news
Keralanewz.com

പെയിന്റിംഗ് തൊഴിലാളി പ്രശാന്ത് ഗുരുസ്വാമി. ഫോട്ടോഗ്രാഫര്‍ സനത്തും കുഷ്യന്‍ പണിക്കാരന്‍ സമ്ബത്തും സംഘത്തിലെ മറ്റ് രണ്ടുപേര്‍.

ഹിമാലയത്തിലെ ബദരീനാഥില്‍ നിന്ന് സെപ്റ്റംബര്‍ മൂന്നിന് നഗ്നപാദങ്ങളോടെ ഹരിഹരനെ വിളിച്ചാണ് യാത്ര തുടങ്ങിയത്. മകരവിളക്ക് നാള്‍ ശബരിമലയിലെത്തും

നസ്സും ശരീരവും അയ്യനിലര്‍പ്പിച്ച്‌ പദയാത്രയായി ഹിമാലയത്തില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര തിരിച്ച്‌ മൂവര്‍ സംഘം.
കാസര്‍കോട് സ്വദേശികളായ 36 വയസ്സുള്ള സനത്, 40 വയസ്സുള്ള പ്രശാന്ത്, 41 വയസുള്ള സമ്ബത്ത് എന്നിവരാണ് കാല്‍നടയായി ശബരിമലയിലേക്ക് പോകുന്നത്.
ഓഗസ്റ്റ് 27ന് കാസര്‍കോട് നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ഋഷികേശില്‍ എത്തി. അവിടെ നിന്ന് ഹിമാലയത്തിലെ ബദരീനാഥില്‍ എത്തി. ഇവിടെവച്ച്‌ ഇരുമുടികെട്ടി സെപ്റ്റംബര്‍ മൂന്നിന് നഗ്നപാദങ്ങളോടെ ഹരിഹരനെ വിളിച്ചാണ് യാത്ര തുടര്‍ന്നത്.
ബദരീനാഥ് ക്ഷേത്രം മേല്‍ശാന്തി പയ്യന്നൂര്‍ സ്വദേശിയായ ഈശ്വര്‍ പ്രശാന്ത് റാവല്‍ജിയുടെ നേതൃത്വത്തില്‍ പൂജാ കര്‍മ്മങ്ങള്‍ക്ക് ശേഷം ആശീര്‍വാദത്തോട് കൂടിയാണ് യാത്ര ആരംഭിച്ചത്.
ഋഷികേശ്, ഹരിദ്വാര്‍, മധുര വൃന്ദാവന്‍, വിജയിനി, ശിരടി, കോലാപൂര്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ സംഘം മകര വിളക്കിന് തിരുസന്നിധിയില്‍ എത്തിച്ചേരും. 123 ദിവസം പിന്നിട്ടാണ് തൃശ്ശൂര്‍ ജില്ലയില്‍ ഇവര്‍ എത്തിയത്. ഡിസംബര്‍ 18ന് സ്വദേശമായ കാസര്‍ഗോഡ് എത്തുകയും അവിടെനിന്ന് പത്ത് പേര്‍ കൂടെ ചേരുകയും ചെയ്തു. വെളുപ്പിന് മൂന്നരയ്ക്ക് നടത്തമാരംഭിച്ച്‌ ദിവസവും 35 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഉത്തരാഘണ്ഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നിങ്ങനെ സംസ്ഥാനങ്ങള്‍ താണ്ടിയാണ് യാത്ര. പെയിന്റിംഗ് തൊഴിലാളിയായ പ്രശാന്താണ് ഗുരുസ്വാമി. ഫോട്ടോഗ്രാഫറായ സനത്തും, കുഷ്യന്‍ പണിക്കാരനായ സമ്ബത്തുമാണ് മറ്റ് രണ്ടുപേര്‍. ഈ സംഘം സ്വന്തമായി ഭക്ഷണം പാകം ചെയ്ത്, വൈകീട്ട് ഏതെങ്കിലും ക്ഷേത്രങ്ങളിലും മറ്റും വിശ്രമിച്ചാണ് യാത്ര തുടരുന്നത്. തിങ്കളാഴ്ച ഇവര്‍ വടക്കേകാട് മണികണ്ഠാശ്രമത്തില്‍ എത്തി.
മണികണ്ഠാശ്രമത്തില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി മോഹനന്‍ ഈച്ചിതറയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ പ്രതിനിധികളായ ദിലീപ് കിളിയാംപറമ്ബില്‍, സുനില്‍ പാക്കത്ത്, ടി.ജെ. മധു, അര്‍ജുനന്‍ എടക്കാട്ട്, രാജേഷ് എ. ചെറായി, രമേഷ് ചേമ്ബില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വാമിമാര്‍ക്ക് സ്വീകരണം നല്‍കിയത്.
അടുത്ത ദിവസം വീണ്ടും യാത്ര തുടര്‍ന്നു.
ശബരിമല പ്രചരണത്തിനും ലോകനന്മയ്ക്കും വേണ്ടിയാണ് ഇത്തരത്തില്‍ പദയാത്ര നടത്തുന്നത് എന്ന് സനത് സ്വാമി പറഞ്ഞു

Facebook Comments Box

By admin

Related Post