മരക്കാര്‍ തിയേറ്ററിലെത്തും,​ റിലീസ് ഡിസംബര്‍ 2ന്,​ ആന്റണി പെരുമ്ബാവൂര്‍ വിട്ടുവീഴ്ച് ചെയ്‌തെന്ന് സജി ചെറിയാന്‍

Spread the love
       
 
  
    

തിരുവനന്തപുരം : മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ റിലീസ് ചെയ്യും. ഡിസംബര്‍ 2ന് മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ആന്റണി പെരുമ്ബാവൂര്‍ വിട്ടുവീഴ്ച ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഒ.ടി.ടി റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായത്. ഉപാധികളില്ലാതെയാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്ബ് തിയേറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി കൂട്ടും. മിനിമം

ഗാരണ്ടി വേണമെന്ന നിബന്ധന നിര്‍മ്മാതാവ് വേണ്ടെന്ന് വച്ചെന്നും മന്ത്രി പറഞ്ഞു.

തിയേറ്റര്‍ റിലീസിനു ശേഷമാകും ചിത്രം ഒ.ടി.ടിയില്‍ പുറത്തിറങ്ങുക. സാധാരണ തിയേറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിനു ശേഷമാണ് ഒ.ടി.ടിക്കു നല്‍കുന്നത്. വിജയ് ചിത്രം ‘മാസ്റ്റര്‍’ തിയേറ്ററില്‍ റിലീസ് ചെയ്ത് 16 ദിവസത്തിനുള്ളില്‍ പ്രൈമില്‍ എത്തിയിരുന്നു. എന്നാല്‍ ‘മരക്കാറു’മായുള്ള പ്രൈമിന്റെ കരാര്‍ എങ്ങനെയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരമടക്കം 3 ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുന്നുവെന്നത് മലയാളി പ്രേക്ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു

Facebook Comments Box

Spread the love