കൂ​ട്ടു​കാ​രിയുടെയും സുഹൃത്തിന്‍റെയും കി​ട​പ്പ​റ രംഗങ്ങള്‍ പകര്‍ത്തി; പണം ആവ‍ശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും അ​റ​സ്റ്റി​ല്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

വൈ​പ്പി​ന്‍: കൂ​ട്ടു​കാ​രി​യാ​യ യു​വ​തി​യു​ടെ​യും ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ​യും കി​ട​പ്പ​റ രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോണ്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി യു​വ​തി​യു​ടെ മ​ക​ന് അ​യ​ച്ചു​കൊ​ടു​ത്ത വീ​ട്ട​മ്മ​യും ഭ​ര്‍​ത്താ​വും അ​റ​സ്റ്റി​ല്‍.

ഞാ​റ​ക്ക​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യെത്തു​ട​ര്‍​ന്നു ഞാ​റ​ക്ക​ല്‍ പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ട​മ്മ​യും യു​വ​തി​യും മു​മ്ബൊ​രി​ക്ക​ല്‍ തൃ​ശൂ​രി​ല്‍ ജ​യി​ലി​ല്‍ കി​ട​ന്ന​പ്പോ​ള്‍ പരിചയപ്പെട്ടവരാണ്. യു​വ​തി ഇ​ട​ക്കി​ടെ വീ​ട്ട​മ്മ​യു​ടെ ഞാ​റയ്​ക്ക​ലു​ള്ള വാ​ട​ക ​വീ​ട്ടി​ല്‍ ത​ന്‍റെ ആ​ണ്‍​സു​ഹൃ​ത്തു​മാ​യി എ​ത്തു​മാ​യി​രു​ന്നു. ഇ​ങ്ങ​നെ വ​ന്ന ഒ​രു ദി​വ​സ​മാ​ണ് വീ​ട്ട​മ്മ ഇ​വ​രു​ടെ കി​ട​പ്പ​റ രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്.

തു​ട​ര്‍​ന്നു പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ കൊ​ടു​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ​ത്രേ വീ​ട്ട​മ്മ യു​വ​തി​യു​ടെ മ​ക​ന് ഈ ​രം​ഗ​ങ്ങ​ള്‍ അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഇ​തേത്തുട​ര്‍​ന്ന് ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം ഞാ​റ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യും പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് ചൊ​വ്വാ​ഴ്ച രാ​ത്രി പോ​ലീ​സ് പ്ര​തി​ക​ളെ ഞാ​റ​ക്ക​ലു​ള്ള വാ​ട​ക​വീ​ട്ടി​ല്‍നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •