ഒടുവിൽ ഗത്യന്തരമില്ലാതെ മോഹൻലാലും, ആന്റണി പെരുമ്പാവൂരും ഉപാധികൾ ഇല്ലാതെ മരയ്ക്കാറിന്റെ തിയേറ്റർ റിലീസിന് വഴങ്ങി. വിജയിച്ചത് തീയേറ്റർഉടമകളും ആരാധകരും.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മിനിമം ഗ്യാരന്റി ഇല്ലാതെ തിയേറ്റർ റിലീസ് ഇല്ലായെന്ന പിടിവാശി തിരുത്തി. യാതൊരുവിധ ഉപാധികളുമില്ലാതെ തന്നെ ചിത്രം തിയേറ്റർ റിലീസ് ഉണ്ടാവും. ഡിസംബർ 2 നു ചിത്രം തിയേറ്ററിൽ എത്തും.

നിർമ്മാതാവിനും നായകൻ മോഹൻലാലിനും വേണ്ടി ആയിരുന്നു മിനിമം ഗ്യാരന്റി എന്ന ഉപാധി മുന്നോട്ട് വെച്ചത്, ഇത് തിയേറ്റർകാരെയും പ്രേക്ഷകരെയും നിരാശയിൽ ആക്കി. എന്നാൽ ചിത്രത്തിന്റെ റിവ്യൂ കണ്ടതിനു ശേഷമാണ് ഉപാധികൾ പിൻവലിച്ചത്. അവസാനം ആന്റണി അടക്കം തിയേറ്റർ റിലീസ് സമ്മതിക്കേണ്ടി വന്നു. മോശം റിവ്യൂ ആയതിനാൽ ആണ് ഇവർ കീഴടങ്ങിയത് എന്നൊരു വിമർശനവും ഉണ്ട്. മാത്രമല്ല മോഹൻലാൽ ഫാൻസും കടുത്ത വിമർശനം നിർമ്മാതാവിനെതിരെ ഉന്നയിച്ചിരുന്നുവത്രെ,


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •