മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസാമഗ്രികൾ ഉറപ്പാക്കണം;സാജൻ തൊടുക

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പാലാ :സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സാമഗ്രികൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് ശ്രീ സാജൻ തൊടുക ആവശ്യപ്പെട്ടു.കേരള യൂത്ത് ഫണ്ടിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന സുവനീർ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി ത്രിതല പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അതത് പ്രദേശത്തെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ കൊടുക്കുവാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം. 21 തിങ്കളാഴ്ച 3 പിഎം ന് കോട്ടയം പാർട്ടി ഓഫീസിൽ കേരളാ യൂത്ത്‌ ഫ്രണ്ട് (എം) സുവർണ്ണ ജൂബലി സമ്മേളനം നടക്കും. പാർട്ടി ചെയർമാൻ ജോസ് കെ. മാണി സമ്മേളനം ഉത്‌ഘാടനം ചെയ്യും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗവണ്മെന്റ് ചിഫ് വിപ്പ് ഡോ. എൻ. ജയരാജ്‌, തോമസ് ചാഴികാടൻ എംപി പാർട്ടിയുടെ എംഎൽഎമാർ തുടങ്ങിയ നേതാക്കന്മാർ പങ്കെടുക്കും. യോഗത്തിൽ കേരള യൂത്ത് ഫണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് സൈമൺ അധ്യക്ഷനായിരുന്നു .സുവനീർ എഡിറ്റർ ഷെയിൻ കുമരകം, യൂത്ത് ഫണ്ട് (എം) സംസ്ഥാന നേതാക്കളായ സന്തോഷ് കമ്പകത്തിങ്കൽ, ആൽബിൻ പേണ്ടാനം,അഖിൽ ഉള്ളംപള്ളി,എൽബി അഗസ്റ്റിൻ, രാജേഷ് പള്ളം, സുവനീർ ഉപദേശക സമിതി അംഗം റ്റൈറ്റസ് മാത്യു എന്നിവർ പ്രസംഗിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •