Kerala News

റേഷൻ കാർഡ് തെറ്റുതിരുത്താം;തെളിമ പദ്ധതി

Keralanewz.com

തിരുവനന്തപുരം: 2017-ൽ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഡേറ്റാ എൻട്രി വരുത്തിയപ്പോൾ ഉണ്ടായ തെറ്റുകൾ തിരുത്തുന്നതിന് തെളിമ പദ്ധതി.

അംഗങ്ങളുടെ പേര്, വയസ്സ്, വിലാസം, കാർഡുടമയുമായുള്ള ബന്ധം, എൽ.പി.ജി.,വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വരുത്താം, തിരുത്താം. റേഷൻ കാർഡുകളുടെ മാറ്റം, വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ ഇതിൽ സ്വീകരിക്കില്ല.

നവംബർ 15 മുതൽ ഡിസംബർ 15 വരെ അക്ഷയകേന്ദ്രം വഴിയോ ഭക്ഷ്യപൊതുവിതരണവകുപ്പിന്റെ വെബ്സൈറ്റിൽ വ്യക്തിഗത ലോഗിൻ വഴിയോ അപേക്ഷിക്കാം.

Facebook Comments Box