സുവര്‍ണ്ണശരങ്ങള്‍ മൂര്‍ച്ചകൂട്ടുന്നു ; ഹിമാലയത്തിന് മുകളിലൂടെ പറന്നടിക്കാന്‍ റഫേല്‍ ; അത്യാധുനിക വല്‍ക്കരണം 2022 തുടക്കത്തില്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ സുവര്‍ണ്ണശരങ്ങള്‍ മൂര്‍ച്ചകൂട്ടുന്നു. വ്യോമസേനയുടെ ഭാഗമായി എത്തിയിരിക്കുന്ന 30 വിമാനങ്ങളാണ് ആയുധസജ്ജമാക്കുന്നത്.

അടുത്തവര്‍ഷം ആദ്യമാസങ്ങളില്‍ തന്നെ ഇന്ത്യയുടെ അത്യാധുനിക മിസൈലുകളടക്കം ഘടിപ്പിച്ചാണ് റഫേലുകളെ അതിര്‍ത്തി മേഖലകളിലേക്ക് വിന്യസിക്കുക.

‘ഇന്ത്യന്‍ വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഫ്രാന്‍സില്‍ റഫേലുകളുടെ അത്യാധുനിക വല്‍ക്കരണ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് വിമാനങ്ങളുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നത്. ഹിമാലയന്‍ മലനിരകളിലടക്കം അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട തരത്തിലാണ് റഫേലുകള്‍ മുഖംമിനുക്കുന്നത്. ഇന്ത്യയുടെ തദ്ദേശീയമായ മിസൈലുകള്‍ ഉപയോഗിക്കാന്‍ സാധിക്കും വിധം വിമാനങ്ങളുടെ സാങ്കേതിക വിദ്യകളില്‍ മാറ്റം വരുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. 2016ലെ കരാറില്‍ വരുത്തേണ്ട മാറ്റങ്ങളും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുകയാണ്.’

കൂടുതല്‍ ശക്തിയുള്ള മിസൈലുകള്‍, റഡാര്‍ ജാമറുകള്‍, ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന സംവിധാനങ്ങള്‍ എന്നിവ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മാറ്റംവരുത്തുന്ന പ്രവര്‍ത്തന മാണ് നടക്കുന്നത്. 36 വിമാനങ്ങളുടെ കരാറില്‍ 30 എണ്ണമാണ് നിലവില്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറിയത്. ബാക്കി വിമാനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തു മെന്നാണ് വ്യോമസേന അറിയിച്ചിട്ടുള്ളത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •