കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും സുവർണ്ണ ജൂബിലി സമാപനവും,21 തിങ്കളാഴ്ച രാവിലെ 9:30 ന് കോട്ടയത്ത്‌

Spread the love
       
 
  
    

കോട്ടയം : 21 തിങ്കളാഴ്ച രാവിലെ 9:30 ന് കോട്ടയത്ത്‌ കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന കമ്മറ്റി ഓഫീസിൽ കേരളാ യൂത്ത്‌ ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും ഒരു വർഷം നീണ്ടുനിന്ന  സുവർണ്ണ ജൂബലി സമാപന സമ്മേളനവും സുവനീർ പ്രകാശനവും നടക്കും. പാർട്ടി ചെയർമാൻ ജോസ് കെ. മാണി സമ്മേളനം ഉത്‌ഘാടനം ചെയ്യും. കേരളാ യൂത്ത്‌ ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എംപി ഗവണ്മെന്റ് ചിഫ് വിപ്പ് ഡോ. എൻ. ജയരാജ്‌, ജോബ് മൈക്കിൾ എംഎൽഎ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ, സണ്ണി തെക്കേടം, വിപിൻ എടൂർ തുടങ്ങി പാർട്ടിയുടെയും യൂത്ത്‌ ഫ്രണ്ട് (എം) ന്റെയും നേതാക്കന്മാർ  പങ്കെടുക്കും

Facebook Comments Box

Spread the love