Fri. Apr 26th, 2024

തിരുവനന്തപുരത്ത് റിസോര്‍ട്ടില്‍ ‘നിര്‍വാണ’യുടെ ലഹരിപ്പാര്‍ട്ടി; ഇന്നലെ രാത്രി തുടങ്ങിയ പാര്‍ട്ടി നീണ്ടു നിന്നത് ഇന്ന് ഉച്ച വരെ; നാലു പേരെ കസ്റ്റഡിയിലെടുത്തു

By admin Dec 5, 2021 #news
Keralanewz.com

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞം കരിക്കാത്ത് റിസോര്‍ട്ടില്‍ എക്‌സൈസ് പരിശോധന. ലഹരി പാര്‍ട്ടി നടന്നതായി കണ്ടെത്തി.

റെയിഡില്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലഹരി പാര്‍ട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി തുടങ്ങിയ പാര്‍ട്ടി ഇന്നു ഉച്ചവരെ നടന്നിട്ടുണ്ട്. ‘നിര്‍വാണ’ എന്ന സംഘമാണ് പാര്‍ട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്.

ഡി ജെ പാര്‍ട്ടി നടത്തിയത് ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍ ആയിരുന്നു. കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും പിടിയിലായി. ഒരാള്‍ക്ക് പ്രവേശിക്കാന്‍ 1000 രൂപയായിരുന്നു ഫീ. പാര്‍ട്ടിയില്‍ സ്ത്രീകളുള്‍പ്പെടെ 50 പേര് പങ്കെടുത്തു

Facebook Comments Box

By admin

Related Post