കാഞ്ഞിരപ്പള്ളി: കടമപ്പുഴ ആശുപത്രിയിൽ ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെ ഉദ്ഘാടനം നിഷ ജോസ് കെ. മാണി നിർവഹിച്ചു.
സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ അധ്യക്ഷത വഹിച്ചു. ഡോ. ഈപ്പൻ തോമസ് കടമപ്പുഴ, വാർഡ് മെംബർ ബിജു പത്യാല, സിസ്റ്റർ പീയർ സിഎസ്സി എന്നിവർ പ്രസംഗിച്ചു. ഡോ. റിനോജ് തോമസ് ക്ലാസ് നയിച്ചു.
വയോജനങ്ങൾക്ക് കരുതലും സുരക്ഷയും നൽകുന്നതിനും വീട്ടിൽ ആരുമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന വാർധക്യജന്യരോഗങ്ങളുള്ള വൃദ്ധരായവർക്ക് ചികിത്സ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കൊപ്പം വീടുകളിലെത്തിയും ചികിത്സ നൽകും