Sat. Apr 20th, 2024

കേഡര്‍ സ്വഭാവത്തിലേയ്ക്ക് പൂര്‍ണമായി മാറി കേരള കോണ്‍ഗ്രസ് (എം) മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളില്‍ കാര്‍ക്കശ്യവുമായി കേരള കോണ്‍ഗ്രസ് (എം) ന്റെ സ്‌ക്രൂട്ടിണി; മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടിണി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പുരോഗമിക്കുന്നു

By admin Dec 9, 2021 #news
Keralanewz.com

കോട്ടയം: കേഡര്‍ സ്വഭാവത്തിലേയ്ക്കു കേരള കോണ്‍ഗ്രസ് എം പൂര്‍ണമായും പറിച്ചു നടപ്പെടുന്നു. ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണമായും കേഡര്‍ സ്വഭാവത്തിലേയ്ക്കു നീങ്ങുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേരള കോണ്‍ഗ്രസ് (എം) മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍. മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്റെ ഭാഗമായി പാര്‍ട്ടി ഓഫിസില്‍ സ്‌ക്രൂട്ടിണി സജീവമായിട്ടുണ്ട്

സ്‌ക്രൂട്ടിണിയുടെ ഭാഗമായി പാര്‍ട്ടി ഓഫിസില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും എത്തിത്തുടങ്ങിയിട്ടുണ്ട്. ഓഫിസില്‍ എത്തുന്ന പ്രവര്‍ത്തകരും നേതാക്കളും സജീവമായി മെമ്പര്‍ഷിപ്പ് ക്യാമ്പെയില്‍ പങ്കെടുക്കുകയാണ്. രാജ്യസഭാ മെമ്പറായി സത്യപ്രതിജ്ഞ ചെയ്ത് ആദ്യമായി നാട്ടിലെത്തിയ ചെയര്‍മാന്‍ ജോസ് കെ.മാണി ആദ്യമെത്തിയത് സംസ്ഥാന കമ്മറ്റി ഓഫീസിലെ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടിണി ക്യാമ്പിലേക്കാണ്സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങള്‍ മുതല്‍ ജില്ലാ ഘടകങ്ങള്‍വരെ ചേര്‍ക്കുന്ന മെമ്പര്‍ഷിപ്പുകള്‍ പരിശോധിക്കുകയാണ് സംസ്ഥാന  കമ്മിറ്റിയുടെ നടപടി. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളില്‍ നിന്നുള്ള മെമ്പര്‍ഷിപ്പുകള്‍ പാര്‍ട്ടി കമ്മിറ്റികള്‍ പരിശോധിക്കും. ഇത്തരത്തില്‍ പരിശോധിക്കുന്ന മെമ്പര്‍ഷിപ്പുകളിലെ പിഴവുകളും തെറ്റുകളും ഈ കമ്മിറ്റി പരിശോധിക്കും


മെമ്പര്‍ഷിപ്പ് എടുക്കുന്ന പാര്‍ട്ടി അംഗങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, പ്രായം വിലാസം അടക്കമുള്ള രേഖകള്‍ മെമ്പര്‍ഷിപ്പ് ഫോമില്‍ രേഖപ്പെടുത്തണം. ഇത്തരത്തില്‍ രേഖപ്പെടുത്തുന്ന മെമ്പര്‍ഷിപ്പ് ഫോമാണ് പാര്‍ട്ടി ഓഫിസില്‍ പരിശോധിക്കുന്നത്. ഇത്തരത്തില്‍ പരിശോധിച്ച് പിഴവുകള്‍ കണ്ടെത്തിയാല്‍ ഇത് അതത് പ്രാദേശിക ഘടകങ്ങള്‍ക്ക് തിരിച്ചയക്കും. തുടര്‍ന്ന് ഈ പിഴവുകള്‍ തിരുത്തി മാത്രമേ തിരികെ നല്‍കാനാവൂ. ഇത്തരത്തില്‍ പിഴവുകള്‍ തിരുത്തിയെങ്കില്‍ മാത്രമേ മെമ്പര്‍ഷിപ്പുകള്‍ കൃത്യമായി സ്വീകരിക്കൂ. ഇതിനുള്ള നടപടികളാണ് ഇപ്പോള്‍ കോട്ടയം വയസ്‌കരയിലെ പാര്‍ട്ടി ഓഫിസില്‍ നടക്കുന്നത്. സ്വീകരിക്കുന്ന മെമ്പര്‍ഷിപ്പുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന നടപടികളും തുടങ്ങി കഴിഞ്ഞു.


കേരള കോണ്‍ഗ്രസ് (എം )സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജിന്റെയും, സണ്ണി തെക്കേടത്തിന്റെയും, വിജി എം.തോമസിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്

Facebook Comments Box

By admin

Related Post