അന്ന് മമ്മൂട്ടിയെ ഒരുനോക്ക് കാണാന്‍ ഇടിച്ചുകയറി; ഇന്ന് മമ്മൂട്ടി ഇദ്ദേഹത്തിനായി ക്യൂ നിന്നു
കൊച്ചി : മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മമ്മൂട്ടി.മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഇദ്ദേഹം എന്ന് മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.
ഇദ്ദേഹത്തെ ഒരു നോക്കു കാണുവാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ ആരും തന്നെ ഉണ്ടാവില്ല.ഇപ്പോള്‍ അത്തരത്തില്‍ മമ്മൂക്കയെ കാണുവാന്‍ വേണ്ടി തിടുക്കം കൂട്ടുന്ന ഒരു വ്യക്തിയുടെ പഴയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ആരാണ് ഈ കടുത്ത മമ്മൂട്ടി ആരാധകര്‍ എന്ന് മനസ്സിലായോ? മലയാളികളുടെ പ്രിയപ്പെട്ട ഡോക്ടര്‍ ജോ ജോസഫ് ആണ് ആ ആരാധകന്‍.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹത്തിനുവേണ്ടി വോട്ട് ചെയ്യാന്‍ കാലങ്ങള്‍ക്കിപ്പുറം മമ്മൂട്ടി ക്യൂ നിന്നു.
Facebook Comments Box