Kerala News

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

Keralanewz.com

തൃക്കാക്കര:പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയിലെ ഫലം ഇന്ന് അറിയാം.രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിംഗ് സെന്ററില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.എട്ടര മണിയോടെ ആദ്യ ഫല സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും പുറത്തുവരും.

എട്ട് മണിയോടെ സ്‌ട്രോംഗ് റൂം തറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ അന്തിമ ഫലം പുറത്തുവരും

Facebook Comments Box