Fri. Apr 26th, 2024

കാലിത്തീറ്റ വിലവർദ്ധനയിൽ നട്ടം തിരിയുന്ന ക്ഷീര കർഷകരെ സഹായിക്കാൻ സർക്കാർ ഇടപെടണം ; കേരള കോൺഗ്രസ് എം

By admin Apr 11, 2022 #news
Keralanewz.com

തൊടുപുഴ: കാലിത്തീറ്റ വിലവർദ്ധന മൂലം പ്രതിസന്ധിയിലായ ക്ഷീരകർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന ചെറുകിട ക്ഷീരകർഷകരെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണിത്

കോവിഡ മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിൽ പിടിച്ചു നിൽക്കുവാൻ പെടാപ്പാടുപെടുന്ന ക്ഷീരകർഷകർ കാലിത്തീറ്റ, കന്നുകാലി ഇൻഷുറൻസ് പ്രീമിയം വർധന, വൈക്കോൽ ഗോതമ്പ് തവിട് എന്നിവയുടെ വിലക്കയറ്റം മൂലം നട്ടം തിരിയുകയാണ്. പലരും കടക്കെണിയിലാണ്. ബാങ്കുകളുടെ ജപ്തി ഭീഷണി ഉയർത്തുന്ന വെല്ലുവിളിക്കിടയിലാണ് കാലിത്തീറ്റ വില വർദ്ധനവും. സംസ്ഥാനത്ത് പാലിൻറെ വില വർധിപ്പിച്ചിട്ട് രണ്ടു വർഷമായി. നിലവിൽ ഒരു ലിറ്റർ പാലിന് 40 രൂപയിൽ താഴെ മാത്രമാണ് സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന ആളുകൾക്ക് ലഭിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും യാതൊരു ഗുണനിലവാരമില്ലാതെ കൊണ്ടുവരുന്ന മായം കലർത്തിയ പാലിന് 50 രൂപ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ശരാശരി ഒരു ക്ഷീരകർഷകന് കാലിവളർത്തലിനായി ഒരു കന്നുകാലിക്ക് 300 രൂപ തോതിൽ ചിലവുണ്ട്.കുടുംബ ചിലവിനായി ഒന്നോ രണ്ടോ പശുക്കളെ വളർത്തുന്ന ഒരാൾക്ക് പ്രതിദിനം പണിക്കൂലിയായി പോലും 500 രൂപ ലഭിക്കാത്ത സാഹചര്യമാണ്. കാലിത്തീറ്റ വില വർദ്ധനവ് പിടിച്ചു നിർത്തുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് വരുന്ന ക്ഷീരകർഷകർ കാലിവളർത്തൽ ഉപേക്ഷിക്കുകയോ കടം വർധിച്ച് നിൽക്കകള്ളിയില്ലാതെ ആത്മഹത്യ യുടെ വക്കിലെത്തുകയോ ചെയ്യും

കർഷകരുടെ സഹകരണ സംഘങ്ങൾ വഴി കാലിത്തീറ്റ സബ്സിഡി നിരക്കിൽ വിതരണം ചെയ്യണം. വിപണിയിൽ ലഭ്യമാകുന്ന ഗുണനിലവാരമുള്ള കാലിത്തീറ്റയൂടെ വിലനിലവാരം പിടിച്ചു നിർത്തുവാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. ക്ഷീരകർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കുവാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകണമെന്നും കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

നിയോജകമണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷതവഹിച്ച യോഗത്തിൽ നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ആമ്പൽ ജോർജ്, അപ്പച്ചൻ ഓലിക്കരോട്ട് ,അഡ്വ ബിനു തോട്ടുങ്കൽ, മാത്യു വാരിക്കാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കുന്നുംപുറം, അബ്രഹാം അടപ്പുർ, കെവിൻ ജോർജ്ജ്,ജോസി വേളാഞ്ചേരി, ജോൺസ് നന്ദളത്ത്, അബ്രഹാം മുണ്ടുപുഴക്കൽ, ഷിജു പൊന്നാമറ്റം, ജോജോ അറയ്ക്കക്കണ്ടം, തോമസ് മൈലാടൂർ, ജോയി പാറത്തല, തോമസ് വെളിയത്ത് മ്യാലി, ജോസ് മഠത്തിനാൽ, ജോസ് മാറാട്ടിൽ, ജിസ് വരിയ്ക്കമാക്കൽ, ജോസ് ഈറ്റക്കകുന്നേൽ,ഷീൻ വർഗീസ്, റോയി ലൂക്ക് പുത്തൻ കുളം, അംബിക ഗോപാലകൃഷ്ണൻ ബെന്നി വാഴചാരിക്കൽ ,
ജോസ് കവിയിൽ കുര്യച്ഛൻ പൊന്നാമറ്റം ജോസ് പാറപുറം, പി ജി ജോയി, ജോജി പൊന്നുംപുരയിടം,സ്റ്റാൻലി കീത്താപിള്ളി, ജിജി വാളിയംപ്ലാക്കൽ ,എം കൃഷ്ണൻ,റോയിസൺ കുഴിഞ്ഞാലിൽ, ഷാനി ബെന്നി പാമ്പയ്ക്കൽ, ജോയി മേക്കുന്നേൽ, ജോർജ്ജ് പാലക്കാട്ട്, ലാലി ജോസി, മനോജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post