Wed. May 8th, 2024

ഇടിമിന്നലേറ്റ് മരിച്ചു

By admin Apr 11, 2022 #news
Keralanewz.com

വണ്ണപ്പുറം: കാറ്റാടിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ വന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. മലയിഞ്ചി കട്ടിക്കയം തേങ്ങാനാണിക്കൽ സുരേഷ് മകൻ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കു പറ്റി

സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കളുമാണ് പരിക്കുപറ്റി സ്വകാര്യ ആശുപത്രിയിൽ ഒബ്സർവേഷനിലുള്ളത്.
മലയിഞ്ചി പെരിങ്ങാശ്ശേരി യിൽ നിന്ന് വന്ന ഒരു കുടുംബം ആണ് അപകടത്തിൽ പെട്ടത്. വൈകിട്ട് നാലുമണിയോടെയാണ് ഇടിമിന്നലേറ്റത്. പിതാവ് സുരേഷ്, മാതാവ്: ലില്ലിക്കുട്ടി

Facebook Comments Box

By admin

Related Post