Kerala News

സാമ്പത്തിക പ്രതിസന്ധി; സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ

Keralanewz.com

തി​രു​വ​ന​ന്ത​പു​രം: സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ച് സർക്കാർ. സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കായുള്ള പാൽ വിതരണം ഒരു ദിവസം മാത്രമാക്കി വെട്ടിക്കുറച്ചു. പാചക ചെലവ് വർധിച്ചത് പ്രതിസന്ധിയായെന്ന് സ്കൂൾ അധ്യാപകർ ചൂണ്ടിക്കാട്ടി. 

സ്കൂൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയിൽ ഒരുദിവസം നൽകിയാൽ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവിൽ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയിൽ രണ്ടുദിവസം പാലും (150 മില്ലീലിറ്റർ) ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികൾക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നൽകുന്നത്.ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ നി​ല​വി​ൽ അ​നു​വ​ദി​ച്ചു​വ​രു​ന്ന പാ​ച​ക​ച്ചെ​ല​വി​നു​ള്ള തു​ക വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കാ​നാ​യി വി​ശ​ദ​മാ​യ ​പ്രൊപ്പോ​സ​ൽ സ​മ​ർ​പ്പി​ക്കാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി

Facebook Comments Box