ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷൻ വനിതകൾക്കായി കളത്തൂരിൽ മൂന്നാമത്തെ ഫിറ്റ്നസ് സെൻറർ പ്രവർത്തനം ആരംഭിച്ചു.
കുറവിലങ്ങാട് :
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനില്‍ വനിതകള്‍ക്കായുള്ള ഫിറ്റ്‌നെസ്സ് സെന്റര്‍, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ കണിയോടി സാംസ്‌കാരിക നിലയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യം ഓരുക്കുന്നതിനും, ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി 6.5 ലക്ഷം രൂപ വിനിയോഗിച്ചു. ഫിറ്റ്‌നസ് സെന്ററില്‍ യോഗ പരിശീലനത്തിനും ഗ്രൂപ്പായി യോഗ ചെയ്യുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇവിടെ 60 ല്‍ അധികം വനിതകള്‍ ഇതിനകം ഗുണഭോക്താക്കളായി അംഗത്വം എടുത്തിട്ടുണ്ട് ഗുണഭോക്ത സമിതിയുടെ നേതൃത്വത്തിലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാളിയാര്‍ തോട്ടം അംഗനവാടിയോടനുബന്ധിച്ചും നേതാജി കുമാരി കേന്ദ്രത്തോടനുബന്ധിച്ചും വനിതകള്‍ക്കായുള്ള ഫിറ്റ്‌നെസ്സ് സെന്ററുകള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു.
കണിയോടി ഫിറ്റ്‌നെസ്സ് സെന്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി.സി. കുര്യന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസ്സി സജീവ് അദ്ധ്യഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്‍സി മാത്യു, പഞ്ചായത്ത് മെമ്പര്‍ ബിജു പുഞ്ചായില്‍ ഗുണഭോക്തൃസമിതി പ്രസിഡന്റ് ത്രേസ്യാമ്മ കാരക്കാട്ട്, ബ്ലെസ്സി ആവിയില്‍, മിനിമോള്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.