CRIMEKerala NewsPolitics

ബിജെപി ഓഫീസിലേക്ക് ഇനി വന്നാല്‍ വിവരമറിയും ; പാര്‍ട്ടി ഓഫീസ് സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് ബിജെപി

Keralanewz.com

പാലക്കാട്: ബി ജെ.പി ഓഫീസ് കേന്ദ്രീകരിച്ച്‌ ഇനിയും കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്‌ ഉണ്ടായാല്‍ എങ്ങിനെയാണ് പാര്‍ട്ടി ഓഫീസ് സംരക്ഷി ക്കേണ്ടതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് ബിജെപി ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന്‍.

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി കൃഷ്ണകു മാറിനെതിരേ ഉയര്‍ന്ന പീഡനാരോപണത്തില്‍ കഴിഞ്ഞദിവസം ബിജെപി ജില്ലാ ഓഫീസിലേക്ക് കോണ്‍ഗ്രസ് വലിയ പ്രതിഷേധം നടത്തിയിരുന്നു.

ഇതിന് പിന്നാലെ ഇന്നും പ്രതിഷേധം നടക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം വന്നിരിക്കുന്നത്. എന്നാല്‍ ബിജെപിയുടെ ഏതെങ്കിലൂം ഓഫീസിന് നേരെ കോണ്‍ഗ്രസിന്റെ ഏതെങ്കിലൂം നീക്കമുണ്ടായാല്‍ അതിനെ എങ്ങിനെ നേരിടണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. കഴിഞ്ഞദിവസം ഉണ്ടായ പ്രതിഷേധത്തില്‍ ബിജെപി നിശബ്ദത പാലിച്ചത് പോലീസ് ഇടപെട്ടത് കൊണ്ടാണെന്നും എന്നാല്‍ ഇനി ഉണ്ടായാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും പറഞ്ഞു. നേരത്തേയും പല പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം തങ്ങളുടെ ഓഫീസുകളിലേക്ക് പ്രതിഷേധമാര്‍ച്ച്‌ നടത്തിയിരുന്നു. പിന്നീട് പോലീസ് സര്‍വകക്ഷിയോഗമൊക്കെ വിളിച്ചാണ് പരിഹരിച്ചത്.

ഇനി ആവശ്യമില്ലാത്ത കാര്യത്തില്‍ പ്രതിഷേധവുമായി വന്നാല്‍ പ്രതികരിക്കുമെന്നും ബിജെപി പറഞ്ഞു. നേരത്തേ സി.കൃഷ്ണകുമാറിനെതിരേ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനാണ് പരാതി കിട്ടിയത്. എന്നാല്‍ ഇത് സ്വത്തുതര്‍ക്കത്തിന്റെ ഭാഗമാണെന്നും കോടതി തള്ളിയകേസാണെന്നും ഇപ്പോള്‍ ഇത് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പിന്നില്‍ സന്ദീപ് വാര്യരാണെന്നും സി. കൃഷ്ണകുമാര്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്നും കോണ്‍ഗ്രസും യൂത്ത്‌കോണ്‍ഗ്രസും ബിജെപി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയേക്കുമെന്ന് വിവരമുണ്ട്. ഇതിനെല്ലാം പുറമേ ഇന്ന് ഷാഫി പറമ്ബിലും പാലക്കാട്ടേക്ക് എത്തുന്നുണ്ട്. വലിയ സുരക്ഷാ സന്നാഹമാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.

Facebook Comments Box