Sat. Apr 20th, 2024

കെഎം മാണി ഊർജിത കാർഷിക വികസന പദ്ധതി: ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ആവിഷ്കരിക്കുന്ന ആദ്യ പദ്ധതി കെഎം മാണിയുടെ പേരിൽ; ശുപാർശക്ക് മന്ത്രിസഭയുടെ അംഗീകാരം

By admin Jun 21, 2021 #news
Keralanewz.com

മന്ത്രിയായ ശേഷം ആദ്യം തുടക്കമിടുന്ന പദ്ധതി രാഷ്ട്രീയ ഗുരു കെഎം മാണിക്ക് സമര്‍പ്പിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കാര്‍ഷിക വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ചെറുകിട ജലസേചന പദ്ധതിക്ക് കെഎം മാണി ഊര്‍ജിത കാര്‍ഷിക വികസന പദ്ധതി എന്നാണ് മന്ത്രി പേര് നല്‍കിയത്. കെഎം മാണിയുടെ ഓര്‍മ്മ കേരളത്തിലെ കര്‍ഷകരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കണമെന്ന ആഗ്രഹത്താലാണ് ഇത്തരമൊരു പദ്ധതിക്ക് കെഎം മാണിയുടെ പേര് നല്‍കിയതെന്ന് മന്ത്രി പറയുന്നു.

റോഷിയുടെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ആദ്യ കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തുകയായിരുന്നു. ഇതോടെ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എംഎല്‍എയുമായതിന്റെയും ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെയും റെക്കോഡുള്ള കെഎം മാണിയുടെ പേരില്‍ മറ്റൊരു നേട്ടം കൂടിയീവുകയാണ്. കൃഷി വൈദ്യുത വകുപ്പുകളുടെ സഹകരണത്തോടെയുള്ള പദ്ധതി ഉടന്‍ തുടങ്ങാനാണ് ശ്രമം.

Facebook Comments Box

By admin

Related Post