Tue. Apr 16th, 2024

കോട്ടയം ജില്ലയിൽ കൂടുതൽ ഗവൺമെൻറ് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും ; ജോസ് കെ മാണി എം.പി

By admin Dec 18, 2021 #news
Keralanewz.com

പാലാ:ചെലവുകുറഞ്ഞ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനായി കോട്ടയം ജില്ലയിൽ കൂടുതൽ ഗവൺമെൻറ് ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ജോസ് കെ മാണി എം. പി. ഇതിനായി കേന്ദ്ര ഗവൺമെന്റിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു

ജില്ലാ പഞ്ചായത്ത് മെമ്പർ ആയി രാജേഷ് വാളിപ്ലാക്കല്‍ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷം പൂർത്തിയാകുന്നതിന്റെ ഓർമ്മയ്ക്കായി കാരുണ്യസ്പർശം 2021 എന്ന പേരിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ചെയ്യുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണങ്ങാനം, കടനാട്, കരൂര്, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലെ 53 വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഓരോ കിഡ്നി രോഗികൾക്കാണ് ഡയാലിസിസ് കിറ്റ് നൽകിയത്

ജില്ലാ പഞ്ചായത്തിൽ നിന്നും കഴിഞ്ഞ ഒരു വർഷം ലഭിച്ച ഓണറേറിയത്തിൽ നിന്നും 50 ശതമാനം തുക മാറ്റിവെച്ചാണ് ഡയാലിസിസ് കിറ്റുകൾ നൽകിയത്. ളാലം ബ്ലോക്ക് പഞ്ചായത്ത്  ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റൂബി ജോസ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ മഞ്ജു ബിജു, ലിസി സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സെബാസ്റ്റ്യൻ കടയ്ക്കൽ, ലിസ്സി സണ്ണി, ആനന്ദ് ചെറുവള്ളി, ജോസ് ചെമ്പകശ്ശേരിൽ, ലിസമ്മ ബോസ്, ജോസുകുട്ടി അമ്പലമറ്റം തുടങ്ങിയവർ പ്രസംഗിച്ചു

അടുത്ത നാലു വർഷവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭരണങ്ങാനം ഡിവിഷനിലെ 53 കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകൾ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു

Facebook Comments Box

By admin

Related Post