കൊടുംകാറ്റായി സുധാകരൻ യു ഡീ എഫ് വീണ്ടും അധികാരത്തിൽ

മൂവാറ്റുപുഴ : പോത്താനിക്കാട്ഫാ ർമേർസ് ബാങ്ക് വീണ്ടും യു ഡീ എഫ് പിടിച്ചെടുത്തു . കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതിനു ശേഷമുള്ള തുടർച്ചയായ രണ്ടാം വിജയം ആണിത്. ഇതിന് മുന്നേ കണ്ണൂരിൽ നടന്ന, സഹകരണ ആശുപത്രി ഭരണം കൊണ്ഗ്രെസ്സ് വിമതരിൽ നിന്നും കോൺഗ്രസ്സ്പി ടിച്ചെടുത്തിരുന്നു.
മൂവാറ്റുപുഴ എൽ എൽ എ മാത്യു കുഴല്നാടൻ, കെ സുധാകരൻ, ഉമ്മൻ ചാണ്ടി പോലെയുള്ള മുതിർന്ന നേതാക്കൾ നേരിട്ട് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയിരുന്നു . വർഷങ്ങൾ ആയി കോൺഗ്രസ് ഭരണ സമിതി ആണിവിടെ ഉണ്ടായിരുന്നത്. എന്നാൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കളും, ജോസഫ് വിഭാഗം നേതാക്കളും നയിച്ച വിമത പാനൽ ആണ് കെ സുധാകരന്റെ നേതൃ പാഠവത്തിന് മുന്നിൽ തോറ്റത്. മുഴുവൻ ഭരണ സമിതി അംഗങ്ങളെയും കൊണ്ഗ്രെസ്സിന് ആണ് ലഭിച്ചത്.
യു ഡീ എഫ് തരംഗം ആണുണ്ടായത് എന്നും, പിണറായി വിജയന് ഉണ്ടായ തിരിച്ചടി ആണ് ഈ ഫലം വ്യക്തമാക്കുന്നത് എന്നുമാണ് കോൺഗ്രസ്സ്സിന്റെ നിലപാട്
സിപിഎം ന്റെ തന്ത്രങ്ങൾ വിജയിച്ചില്ല എന്നും ജനങ്ങൾ കോൺഗ്രസിനൊപ്പം ആണെന്നും മൂവാറ്റുപുഴ എം എൽ എ മാത്യു കുഴല്നാടൻ പ്രതികരിച്ചു .