Sat. Apr 27th, 2024

പെണ്‍കുട്ടികളുടെ ഹൃദയ ദേഹപരിശോധന നടത്താമെന്ന് പറഞ്ഞു ശല്യം ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍

By admin Dec 23, 2021 #news
Keralanewz.com

തിരുവനന്തപുരം: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ കാറില്‍ കറങ്ങി നടന്നു ആരോഗ്യ പ്രവര്‍ത്തകന്‍ എന്ന വ്യാജേന പെണ്‍കുട്ടികളോട് പള്‍സും, ദേഹപരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ട യുവാവ് പിടിയില്‍.

പോത്തന്‍കോട് ആയിരൂര്‍ പാറ കള്ളികോട് സ്വദേശി അനീഷ് (29) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടികളോട് ഇത്തരത്തില്‍ ദേഹപരിശോധന നടത്താമെന്ന് പറഞ്ഞ ശേഷം അനീഷ് തല്ക്ഷണം കാറില്‍ കടന്നു കളയുകയാണ് പതിവ്.

വെഞ്ഞാറമൂട് മേലാറ്റുമൂഴിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ തടഞ്ഞുനിര്‍ത്തി സമാന രീതിയില്‍ ശല്യപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇയാളെ വെഞ്ഞാറമൂട് പോലീസ് പിടികൂടുന്നത്. അനീഷിനെതിരെ മറ്റ് പരാതികള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു

Facebook Comments Box

By admin

Related Post