Kerala News

ഇന്ധനവില അടിക്കടി കൂട്ടുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരേ ഇടതുമുന്നണി സമരം 30-ന്

Keralanewz.com

തിരുവനന്തപുരം: ഇന്ധനവില അടിക്കടി കൂട്ടുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരേ പ്രത്യക്ഷസമരത്തിനിറങ്ങാൻ ഇടതുമുന്നണി തീരുമാനിച്ചു. ജൂൺ 30-ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് വാർഡ്, കോർപ്പറേഷൻ ഡിവിഷൻ തലത്തിൽ സമരം നടത്തും. വൈകുന്നേരം നാലിനാണ് സമരം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നാലുപേരുള്ള ഗ്രൂപ്പായി തിരിഞ്ഞാണ് സമരമെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.

ഒരു പഞ്ചായത്ത് വാർഡിൽ നാലുപേരുള്ള 25 ഗ്രൂപ്പുകൾ പങ്കെടുക്കും. കോർപ്പറേഷൻ ഡിവിഷനിൽ 100 ഗ്രൂപ്പുകളുണ്ടാകും.

Facebook Comments Box