Kerala News

എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷാ തീയതികള്‍ ഇന്നറിയാം; വിദ്യാഭ്യാസമന്ത്രി ഷെഡ്യൂള്‍ പ്രഖ്യാപിക്കും

Keralanewz.com

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു, രണ്ടാം വര്‍ഷ വിഎച്ച്‌ എസ്‌ഇ പരീക്ഷാ തിയ്യതികള്‍ ഇന്ന് പ്രഖ്യാപിക്കും.

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രാവിലെ ഒന്‍പതരക്ക് കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ ഷെഡ്യൂള്‍ പ്രഖ്യാപിക്കും. മാര്‍ച്ച്‌ അവസാനമോ ഏപ്രില്‍ ആദ്യമോ പരീക്ഷ നടത്താനാണ് ആലോചന. മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ള പാഠഭാഗങ്ങളിലെ 60 ശതമാനം ഭാ​ഗത്തുനിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുക. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ വൈകിത്തുടങ്ങിയതിനാലാണ് മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്താതെ പരീക്ഷ നടത്താമെന്ന തീരുമാനത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

പത്താം ക്ലാസുകാരുടെ പാഠഭാഗങ്ങള്‍ 75 ശതമാനത്തിലേറെ പഠിപ്പിച്ചു കഴിഞ്ഞിഞ്ഞെങ്കിലും ഹയര്‍സെക്കന്ററി, വിഎച്ച്‌എസ്‌ഇ രണ്ടാം വര്‍ഷക്കാരുടെ പാഠഭാഗങ്ങള്‍ പകുതി പോലും പഠിപ്പിച്ചു തീര്‍ന്നിട്ടില്ല. ജനുവരി 31 മുതല്‍ ഫെബ്രുവരി നാല് വരെ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനാല്‍ രണ്ടാഴ്ചത്തോളം ക്ലാസ് ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ സമയത്തിനുള്ളില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.

Facebook Comments Box