Sun. Apr 28th, 2024

മുഖ്യമന്ത്രിയുടെയും കൊടിയേരിയുടെയും അകമ്ബടി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു

By admin Dec 27, 2021 #kodiyeri #Pinarayi
Keralanewz.com

പയ്യന്നൂര്‍ (കണ്ണൂര്‍): മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍പെട്ടു. ഞായറാഴ്ച വൈകീട്ട് ഏഴിന്​ പെരുമ്ബ പാലത്തിന് മുകളിലാണ്​ അപകടം.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിന് എസ്‌കോര്‍ട്ട് പോവുകയായിരുന്ന പൊലീസ് വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഇതോടെ ആംബുലന്‍സിനു പിറകില്‍ മറ്റൊരു പൊലീസ് ജീപ്പും ഇടിച്ചു.

കാസര്‍കോട്ടുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലായിരുന്നു മുഖ്യമന്ത്രി. പയ്യന്നൂര്‍ പൊലീസ് പരിധിയിലെ പെരുമ്ബ പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ കൊടിയേരിയുടെ എസ്​കോര്‍ട്ട്​ വാഹനം ബ്രേക്കിട്ടപ്പോള്‍ അതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ കൂടെയുണ്ടായിരുന്ന പിണറായി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ ആംബുലന്‍സ് ഇടിക്കുകയായിരുന്നു.

ആംബുലന്‍സിന്‍റെ റേഡിയേറ്ററിനു കേടുപാട് സംഭവിച്ചു. ഇതിനു പിറകില്‍ പൊലീസ് വാഹനവും ഇടിച്ചു. അപകടത്തെത്തുടര്‍ന്ന് ആംബുലന്‍സിന് യാത്ര തുടരാന്‍ സാധിക്കാതെ വന്നു. വിവരമറിഞ്ഞ് ഉന്നത പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.

Facebook Comments Box

By admin

Related Post