കൊച്ചി മെട്രോ: ഇളവുകൾ ഇന്നുകൂടി മാത്രം, ടിക്കറ്റ് നിരക്ക് നാളെ മുതൽ പഴയപടി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: മെട്രോ യാത്രാനിരക്കു നാളെ മുതൽ വീണ്ടും പഴയ പടിയിലേക്ക്. കോവിഡ് പശ്ചാതലത്തിൽ പ്രഖ്യാപിച്ച ഇളവിന്റെ പ്രാബല്യം ഇന്നുകൂടി മാത്രമേ യാത്രക്കാർക്ക് ലഭിക്കുകയൊള്ളു. നാളെ മുതൽ ആറ് സ്ലാബുകളിൽ 10, 20, 30, 40, 50, 60 രൂപയായിരിക്കും നിരക്ക്. കൊച്ചി വൺ കാർഡ് ഓഫറുകളും മെട്രോ പുനഃസ്ഥാപിച്ചിട്ടുണ്ട്. കാർഡ് ഉടമകൾക്ക് 20% ഇളവ് ലഭിക്കും. പ്രതിമാസ, ദ്വൈമാസ ട്രിപ് പാസുകളും ഉപയോ​ഗിക്കാം. 60 ദിവസത്തേക്ക് 33 ശതമാനവും 30 ദിവസത്തേക്ക് 25 ശതമാനവുമാണ് ഇളവ്. വീക്ക് ഡേ, വീക്കെൻഡ് പാസ് നിരക്ക് യഥാക്രമം 125, 120 രൂപ എന്ന നിലയിലാക്കി. കോവിഡ് സാഹചര്യത്തിൽ കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചിരുന്നു. പരമാവധി നിരക്ക് 60 ൽ നിന്ന് 50 ആയാണ് കുറച്ചത്. 20 രൂപയ്ക്ക് 5 സ്റ്റേഷനുകളിലേയ്ക്ക് യാത്ര ചെയ്യാവുന്ന നിലയിൽ സ്ലാബുകളും പുനർനിർണ്ണയിച്ചിരുന്നു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •