ലീഗ് എല്‍ഡിഎഫിലേക്ക് വരുമോയെന്ന് യുഡിഫിന് ഭയമാണെന്നു പിണറായി വിജയന്‍.
യുഡിഎഫിന്റെ കരുത്ത് മുസ്ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെ കരുത്തായി ലീഗ് നില്‍ക്കുമ്ബോള്‍ അവര്‍ എടുക്കുന്ന നിലപാടുകള്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയെങ്കില്‍ അതില്‍ പരാമര്‍ശങ്ങളുണ്ടാകും.
അതു ശരിയായ നിലപാടാണെന്ന് ആണ് ഗോവിന്ദന്‍ പറഞ്ഞത്. ആ പരാമര്‍ശത്തിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. ലീഗ് എല്‍ഡിഎഫിലേക്ക് വരുമോയെന്ന് യുഡിഫിന് ഭയമാണെന്നും പിണറായി വിജയന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പരാമര്‍ശത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി
Facebook Comments Box