Fri. May 3rd, 2024

വിസി പുനര്‍നിയമനത്തില്‍ ഉത്തരവിറക്കിയത് മന്ത്രിയും എജിയും പറഞ്ഞിട്ട്

By admin Feb 4, 2022 #governor #vice chancellor
Keralanewz.com

തിരുവനന്തപുരം ∙ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനു പുനര്‍നിയമനം നല്‍കണമെന്നു പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ അഭ്യര്‍ഥിച്ച്‌ മന്ത്രി ബിന്ദുവിന്റെ കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ഉത്തരവിറക്കിയതെന്നു രാജ്ഭവന്‍ വ്യക്തമാക്കി.

പുനര്‍നിയമനം നല്‍കുന്നതിനു നിയമതടസ്സമില്ലെന്ന് 8 പേജുള്ള നിയമോപദേശത്തില്‍ അഡ്വക്കറ്റ് ജനറല്‍ പറഞ്ഞിരുന്നതനുസരിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. മന്ത്രിയുടെ കത്ത് 22നു രാത്രി 10.10 ന് രാജ്ഭവനില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുനര്‍നിയമനം നല്‍കി 23 ന് രാജ്ഭവന്‍ ഉത്തരവ് ഇറക്കിയത്.

ഗവര്‍ണറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ വിസി സ്ഥാനത്തേക്കു മന്ത്രി പേരു നിര്‍ദേശിക്കുകയായിരുന്നു എന്ന വാദം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും രാജ്ഭവന്‍ വ്യക്തമാക്കി.

Facebook Comments Box

By admin

Related Post