Kerala News

ഗവര്‍ണര്‍ പറയുന്നത്‌ കള്ളം.പെന്‍ഷന്‍ 3333 രൂപമാത്രം 

Keralanewz.com

രണ്ടരവര്‍ഷം കഴിഞ്ഞ് സ്റ്റാഫ് മാറിയാല്‍ അവര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ വെറും 3333 രൂപയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 65 ലക്ഷം പേര്‍ക്ക് 1600 രൂപവീതം ക്ഷേമപെന്‍ഷന്‍ നല്‍കുന്ന കേരളത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നത്.

പരാതികള്‍ പരിശോധിക്കല്‍, വകുപ്പുകളുടെ മേല്‍നോട്ടം, നിര്‍ദേശം, ഉത്തരവുകള്‍ നല്‍കല്‍, ഫയലുകളിലെ മേല്‍നോട്ടം എന്നിങ്ങനെ ജോലിഭാരം ഏറെയുള്ള ഓഫീസുകളാണ് മന്ത്രിമാരുടേത്. ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ മന്ത്രിമാര്‍ക്കിടയിലെ സുപ്രധാന കണ്ണികളാണ് പേഴ്സണല്‍ സ്റ്റാഫുകള്‍. രാപ്പകല്‍ ജോലി ചെയ്യുന്ന ഇവരുടെ സേവനങ്ങള്‍ വേണ്ടവിധം തിരിച്ചറിയാതെയാണ് ഖജനാവ് ചോര്‍ത്തുന്നുവെന്നതടക്കം കുപ്രചാരണങ്ങള്‍ ചൊരിയുന്നത്.

Facebook Comments Box