FilmsMovies

ട്രെയിലര്‍ ലോഞ്ചിനെത്തിയ ഷക്കീലയെ തടഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാള്‍; അവഹേളനത്തില്‍ പ്രതികരണവുമായി താരം

Keralanewz.com

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാനെത്തിയ നടി ഷക്കീലയെ തഴഞ്ഞ് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍.

നവംബര്‍ 19-ന് വൈകിട്ട് 7-ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നല്ല സമയത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് ഷക്കീലയാണെന്ന് അറിഞ്ഞതോടെ മാള്‍ അധികൃതര്‍ വിലക്കുകയായിരുന്നു. ഷക്കീലയെ പങ്കെടുപ്പിക്കാന്‍ സാധിക്കില്ല എന്ന് ഹൈലൈറ്റ് മാള്‍ അധികൃതര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടിയെ വിലക്കിയത്. സംഭവം പുറത്തറിഞ്ഞതോടെ ഹൈലറ്റ് മാളിനെതിരെ സിനിമാ പ്രേമികള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലുവും നടി ഷക്കീലയും. ഒമര്‍ ലുലുവിന്റെ ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Facebook Comments Box