Sports

ഫുട്ബോള്‍ മാമാങ്കത്തിന് കേളികൊട്ടുയരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ കളി കാണാനെത്തുന്ന കാണികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഖത്തര്‍.

Keralanewz.com

ഫുട്ബോള്‍ മാമാങ്കത്തിന് കേളികൊട്ടുയരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ കളി കാണാനെത്തുന്ന കാണികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ഖത്തര്‍.

കാണികള്‍ക്കായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. രാജ്യത്തിന്റെ സാംസ്കാരികവും മതപരവുമായ ചട്ടങ്ങളെ ബഹുമാനിക്കാന്‍ ഫുട്ബോള്‍ ആരധകര്‍ തയ്യാറാകണമെന്ന് ഖത്തര്‍ നിര്‍ദേശിച്ചു.

സ്റ്റേഡിയത്തിനുള്ളില്‍ കാണികള്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കണം. വയറും തോളും മറയുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ മാന്യമായ വസ്ത്രധാരണ രീതികള്‍ പാലിക്കാന്‍ ശ്രമിക്കണം. തോളും കാല്‍മുട്ടും മറയ്‌ക്കാന്‍ ശ്രദ്ധിക്കണം. പുരുഷന്മാര്‍ ടീഷര്‍ട്ടുകള്‍ പൂര്‍ണ്ണമായി ഊരി മാറ്റാന്‍ പാടില്ല. സ്ലീവ്ലെസ് ടീഷര്‍ട്ടുകളും വിദ്വേഷ വാചകങ്ങള്‍ എഴുതിയ ടീഷര്‍ട്ടുകളും ധരിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

ബീയര്‍ ഉള്‍പ്പെടെയുള്ള മദ്യങ്ങളുടെ ഉപയോഗം ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലും ഖത്തര്‍ നിരോധിച്ചിട്ടുണ്ട്.

Facebook Comments Box