Sports

ഇന്ത്യന്‍ ആരാധകരെയും ഖത്തറിനെയും പിന്തുണച്ച്‌ ഫിഫ പ്രഡിഡന്റ്

Keralanewz.com

ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് പണം നല്‍കികൊണ്ട് ഫാന്‍സ് റാലികള്‍ നടത്തുന്നുവെന്ന വിമര്‍ശനത്തിന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ മറുപടി നല്‍കി.

‘നമ്മള്‍ ഇവിടെ ഒരു ലോകകപ്പാണ് സംഘടിപ്പിക്കുന്നത്. യുദ്ധമല്ല. പലവിധ ജീവിതപ്രശ്നങ്ങള്‍ക്ക് നടുവിലുള്ള മനുഷ്യര്‍ക്ക് വരുവാനും ആസ്വദിക്കാനും കഴിയണം. ഈ നഗരത്തിലേക്ക് നോക്കു. അലങ്കാരങ്ങളോടെ നില്‍ക്കുന്ന ദോഹ നഗരം എത്രമനോഹരമായിരിക്കുന്നു. ടീമുകള്‍ വരുേമ്ബാള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു. എത്ര ആവേശത്തോടെയാണ് തങ്ങളുടെ ഇഷ്ട ടീമുകളെ അവര്‍ വരവേല്‍ക്കുന്നത്.

എന്തുകൊണ്ട് ഇന്ത്യക്കാര്‍ക്ക് ഇംഗ്ലണ്ടിനെയും ജര്‍മനിയെയും പിന്തുണച്ചുകൂടാ. ഇത്തരം ആരോപണങ്ങളെ എന്തുവിളിക്കണം. ശുദ്ധമായ വര്‍ണവെറിയാണിത്. ലോകത്ത് ഏത് കോണിലുള്ള ഏതൊരാള്‍ക്കും അയാളുടെ ഇഷ്ട ടീമിനെ പിന്തുണക്കാന്‍കഴിയണം’ -ഇന്‍ഫന്‍റിനോ പറഞ്ഞു.

Facebook Comments Box