വിറക് ചോദിച്ചെത്തിയ ശേഷം വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ: കോഴിക്കോടാണ് സംഭവം.
കോഴിക്കോട് : നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. സംഭവത്തില്‍ തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ നാദാപുരത്ത് ഹോട്ടല്‍ നടത്തി വരികെയായിരുന്നു.
പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് വീടിനകത്ത് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയില്‍ വയോധികയുടെ ബഹളം കേട്ട് നാട്ടുകാരെത്തുകയും രജീഷ് സ്ഥലത്ത് നിന്നും മുങ്ങുകയുമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. പിന്നീട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയുടെ ചിത്രങ്ങള്‍ അടക്കം പൊലീസ് പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാത്തതില്‍ പൊലീസിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.