നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന് ; 70-ഓളം സ്ഥാപനങ്ങളിലായി മൂവായിരത്തോളം ഒഴിവുകൾ
പാലക്കാട് : ഡിസംബര്‍ മൂന്നിന് രാവിലെ ഒന്‍പത് മുതല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മേഴ്‌സി കോളെജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. 70-ഓളം സ്ഥാപനങ്ങളിലായി മൂവായിരത്തോളം ഒഴിവുകളാണുള്ളത്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ടെക്‌നിക്കല്‍, ഐ.ടി, ഹോസ്പിറ്റല്‍, ഹോസ്പിറ്റാലിറ്റി, ബാങ്കിങ്, ഫിനാന്‍സ്, മാര്‍ക്കറ്റിങ് മേഖലയിലുള്ള പ്രമുഖ കമ്പനികള്‍ തൊഴില്‍മേളയില്‍ ഭാഗമാകും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ www.jobfest.kerala.gov.in ല്‍ ഡിസംബര്‍ മൂന്നിനകം രജിസ്റ്റര്‍ ചെയ്ത് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204, 0491 2505435.
Facebook Comments Box