വെയ്ല്‍സിനെ തകര്‍ത്ത് ഇംഗ്ലണ്ടും ഇറാനെ വീഴ്ത്തി യുഎസ്‌എയും പ്രീ ക്വാര്‍ട്ടറില്‍

Keralanewz.com

വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്ബ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.

ഇറാനെ ഒരു ഗോളിന് മറികടന്നാണ് യുഎസ്‌എ രണ്ടാം സ്ഥാനക്കാരായി ബി ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയത്.ഏഴ് പോയന്റുകള്‍ സ്വന്തമാക്കി ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ചാമ്ബ്യന്‍മാര്‍. അഞ്ച് പോയന്റുമായി യുഎസ്‌എ രണ്ടാം സ്ഥാനത്താണ്.

വെയ്ല്‍സിനെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.

ഇംഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്റെ വകയായിരുന്നു മൂന്നാം ഗോള്‍. ഇറാനെതിരെ ആദ്യ പകുതിയില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച്‌ നേടിയ ഗോളിലാണ് യുഎസ്‌എ ജയിച്ചു കയറിയത്.

Facebook Comments Box