Skip to content
ദോഹയിലെ തെരുവുകളില്‍ മെസിയും നെയ്‌മറുമെല്ലാം ആഹ്‌ളാദ പ്രകടനം നടത്തി. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആരാധകര്‍ മുഖംമൂടി ധരിച്ച് പ്രകടനത്തില്‍ പങ്കെടുത്തു. പോലീസുകാര്‍ അല്‍പ്പം മാറിനിന്ന് കാഴ്‌ചക്കാരായി. ഖത്തറികളെക്കാള്‍ കൂടുതല്‍ വരും മലയാളികള്‍. മലയാളികള്‍ക്ക് ആവേശം കൂടിയതോടെ ദോഹയിലെ തെരുവുകളില്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയുമുള്‍പ്പെടെ പതാകകള്‍ പാറിക്കളിച്ചു. പ്രകടനത്തിന്റെ സംഘാടകര്‍ പോലീസിനെ നേരത്തെ അറിയിച്ചിരുന്നു.