Sat. May 4th, 2024

ജീവിതം ആരംഭിച്ചത് തന്നെ ശരീരം വിറ്റ്; പതിനഞ്ചാം വയസ്സില്‍ സ്വന്തം അമ്മ തന്നെയാണ് ഈ വഴിയിലേക്ക് എത്തിച്ചെതെന്നും താരം

By admin Feb 27, 2022 #shakkeela
Keralanewz.com

സംഭവ ബഹുലമായ ജീവിതം തന്നെയാണ് ഒരുകാലത്ത് തെന്നിത്യയിലെ തരംഗമായിരുന്ന ഷക്കീലയുടേത്. ഷക്കീല ചിത്രങ്ങളുടെ മുമ്ബില്‍ ഒരുകാലത്ത് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ വരെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.

അത്രയധികം തെന്നിന്ത്യയെ ഒന്നാകെ ഇളക്കിമറിച്ച നായികയായിരുന്നു ഷക്കീല. അവര്‍ അഭിനയിച്ച ഇരുനൂറിധികം ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാലിപ്പോള്‍ താരം സിനിമാരംഗത്തുനിന്നും മാറി നില്‍ക്കുകയാണ്.

ആന്ധ്രപ്രദേശില്‍ ജനിച്ച ഷക്കീല ശാരീരം വിറ്റാണ് ജീവിതം തുടങ്ങിയത്. തിരിച്ചറിവില്ലാത്ത കാലം മുതല്‍ തന്നെ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു ഷക്കീല പറഞ്ഞത്. ഷക്കീല എന്ന നാടന്‍ പെണ്‍കുട്ടിയുടെ തകര്‍ച്ചയുടെ ആദ്യ തുടക്കം എന്നു പറയുന്നത് പതിനഞ്ചാം വയസ്സില്‍ ശരീരം വില്‍ക്കാന്‍ പ്രേരിപ്പിച്ച അമ്മ തന്നെയായിരുന്നു.

വീട്ടുകാര്‍ക്ക് താന്‍ പണം കായ്ക്കുന്ന ഒരു മെഷീന്‍ മാത്രമായിരുന്നു എന്നാണ് അവര്‍ പറയുന്നത്. എപ്പോള്‍ കുത്തിയാലും പണം ലഭിക്കുന്ന ഒരു മെഷീന്‍. അങ്ങനെയാണ് കണ്ടത്. ഷക്കീല വേദനയോടെ പറയുന്നത്. ആരും തന്നെ ഒരു മനുഷ്യജീവിയായി പരിഗണിച്ചിരുന്നില്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ തിരക്കുള്ള സമയത്ത് പോലും താന്‍ അഭിനയിക്കുക മാത്രം ചെയ്തു. പ്രതിഫലത്തെ കുറിച്ച്‌ പോലും ചിന്തിച്ചിട്ടില്ല. കിട്ടിയ ചെക്കുകള്‍ എല്ലാം അമ്മയേയെ ആണ് ഏല്‍പ്പിക്കുന്നത്, അമ്മ പണം ചേച്ചിയെ ഏല്‍പ്പിച്ചു. ചേച്ചി ആണെങ്കില്‍ പണം മുഴുവന്‍ സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ചേച്ചി ഇപ്പോള്‍ കോടീശ്വരി ആണ്. ഞാന്‍ ഇപ്പോഴും ഓരോ ദിവസത്തെയും ആഹാരത്തിനുവേണ്ടി അധ്വാനിക്കുകയാണ് ചെയ്യുന്നത് കുടുംബത്തില്‍ ഉള്ളവര്‍ക്കെല്ലാം ഞാന്‍ അഭിനയിച്ച ഉണ്ടാക്കുന്ന കാശ് ആയിരുന്നു ആവശ്യം..

എന്‍റെ സാന്നിധ്യം അവര്‍ക്കു നല്‍കുന്നത് നാണകേടായിരുന്നു. ഏകദേശം 20 പേരെയെങ്കിലും പ്രണയിച്ചിട്ട് ഉണ്ട്. വിവാഹം എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ആ പ്രണയങ്ങള്‍ എല്ലാം, പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയബന്ധങ്ങള്‍ ഒക്കെ പരാജയമായി തീര്‍ന്നു. സ്കൂളില്‍ പഠിക്കുന്ന സമയത്ത് പോലും അധ്യാപകര്‍ ഭാവിയില്‍ ആരാവും എന്ന് വന്നു ചോദിച്ചാല്‍ ഞാന്‍ ഹൗസ് വൈഫ് എന്നായിരുന്നു പറയുന്നത്. ഡോക്ടര്‍ എന്‍ജിനീയര്‍ എന്നുപോലും പറയാനുള്ള കഴിവ് ഉണ്ടായിരുന്നില്ല. മലയാളം സിനിമകളിലൊക്കെ അഭിനയിക്കാന്‍ ശ്രമിച്ചവര്‍ തന്നോട് കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഒരു കുളിസീന് അഭിനയിക്കുമ്ബോള്‍ താന്‍ ടവ്വല്‍കൊണ്ട് കുറച്ചുഭാഗം മറച്ചിരുന്നു. പക്ഷേ അഭിനയിച്ചു പോയതിനുശേഷം തന്റെ ശരീരത്തിന് പകരം അവിടെ ഡ്യൂപ്പിനെ വെച്ച്‌ നഗ്നത ഷൂട്ട് ചെയ്ത പ്രദര്‍ശിപ്പിച്ചു. അതൊക്കെ താന്‍ അറിഞ്ഞത് സിനിമ റിലീസ് ചെയ്തതിന് ശേഷമാണ്.

പൊതു സമൂഹത്തിന്‍റെ ഭാഷയില്‍ വളരെയധികം വെറുക്കപ്പെട്ട അല്ലെങ്കില്‍ പിഴച്ചവള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി മാറിയിരുന്നു അവര്‍. 2001 ഷക്കീല ചിത്രങ്ങള്‍ നേടിയത് വലിയ വിജയമായിരുന്നു. ഇത്രയും തിരക്കുള്ള വേറൊരു നടി അക്കാലത്ത് മലയാളത്തില്‍ ഉണ്ടായിരുന്നില്ല. മാദക സൗന്ദര്യത്തിന്റെ ഒരു പര്യായം തന്നെ ആയിരുന്നു. ഷക്കീലയെ സ്ഥിരം ലേബലില്‍ നിന്നും മാറി ചിന്തിച്ചു അവര്‍ക്ക് നല്ലൊരു കഥാപാത്രത്തിന്‍റെ റോള് ആരും നല്‍കിയില്ല എന്നതാണ് ഏറ്റവും വേദനനിറഞ്ഞ കാര്യം, മോശം സിനിമകളില്‍ നായികയായി തന്നെ അവര്‍ നിലനിന്നു. ആ ഒരു കാലത്ത് ഷകീല എന്നാല്‍ ഒരു സോഫ്റ്റ് പോണ്‍ നായിക മാത്രമായിരുന്നു.

Facebook Comments Box

By admin

Related Post