Thu. Apr 18th, 2024

ഉയര്‍ത്താന്‍ ശ്രമിക്കവെ കോണ്‍ഗ്രസിന്റെ പതാക പൊട്ടി നിലത്തുവീണു, ക്ഷുഭിതയായ സോണിയ മുറിയിലേക്ക് പോയി, വീഡിയോ

By admin Dec 28, 2021 #news
Keralanewz.com

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി ഉയര്‍ത്തിയ പതാക പൊട്ടി നിലത്തു വീണു.

രാവിലെ 9.45ന് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിനിടെയായിരുന്നു സംഭവം. കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ വലിച്ചപ്പോള്‍ കെട്ട് പൊട്ടി പതാക താഴെ വീഴുകയായിരുന്നു

സേവാദള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തശേഷം ദേശീയഗീതാലാപനം നടന്നു. അതിനുശേഷമാണ് സോണിയാ ഗാന്ധി പാര്‍ട്ടി പതാക ഉയര്‍ത്തിയത്. ഉടന്‍ തന്നെ പൊട്ടിവീഴുകയും ചെയ‌്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ പതാകാവന്ദനത്തിനായി എഐസിസി ആസ്ഥാനത്ത് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

സേവാദള്‍ പ്രവര്‍ത്തകര്‍ കൊടിമരത്തിന് മുകളില്‍ കയറി പതാക പുനസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് ക്ഷുഭിതയായ സോണിയാ ഗാന്ധി എഐസിസി ആസ്ഥാനത്തുള്ള തന്റെ മുറിയിലേക്ക് പോയി. തുടര്‍ന്ന് സേവാദള്‍ പ്രവര്‍ത്തകര്‍ പണിപ്പെട്ടാണ് രണ്ടാമതും പതാക ഉയര്‍ത്താനായി സോണിയ ഗാന്ധിയെ എത്തിച്ചത്

Facebook Comments Box

By admin

Related Post