Fri. May 3rd, 2024

അറക്കുളം പഞ്ചായത്തിലൂടെ കടന്നു പോകുന്ന തൊടുപുഴ പുലിയന്മല പി.ഡബ്യു.ഡി റോഡിലെ വിവിധ ഭാഗങ്ങളിലെ റോഡ് സുരക്ഷ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കേരള യൂത്ത്ഫ്രണ്ട് (എം) അറക്കുളം മണ്ഡലം കമ്മിറ്റി വേണ്ടി പ്രസിഡന്റ് മാത്യൂസ് കുളത്തിനാൽ നിവേദനം സമർപ്പിച്ചു

By admin Sep 4, 2022 #news
Keralanewz.com

അറക്കുളം പന്ത്രാണ്ടാം മൈൽ വളവിൽ ക്രാഷ് ബാരിയർ നിർമ്മിക്കുക, വളവിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കാണുക, അറക്കുളം വെള്ളിയാമറ്റം റോഡിന് എതിർവശം റിഫ്ളക്ടർ മിറർ സ്ഥാപിക്കുക, കാഞ്ഞാർ കുരിശുപള്ളിക്ക് എതിർവശം ക്രാഷ് ബാരിയർ നിർമ്മിക്കുക, കാവും പടിക്കും പന്ത്രാണ്ടാം മൈലിനും ഇടയിലുള്ള കലിങ്കിനു വീതി കൂട്ടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നിവേദനം നൽകിയത്

മന്ത്രി സ്ഥലത്തിന്റെ അപകടവസ്ഥ നേരിട്ട് കണ്ട് മനസിലാക്കുകയും ഉടൻ പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുവാൻ പി.ഡബ്യു.ഡി ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും, മറ്റു പ്രശനങ്ങൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തി കൂടുതൽ ഫണ്ട് അനുവദിച്ചു പരിഹരിക്കാമെന്നും ഉറപ്പ് നൽകയും ചെയ്തു

ബജറ്റിൽ പ്രഖ്യാപിച്ച മൂലമറ്റം -അശോകകവല റോഡിന്റെ ബി.എം.ബി.സി നിലവാരത്തിലുള്ള പ്രവർത്തങ്ങൾ വൈകാതെതന്നെ ആരംഭിക്കുമെന്നും, മഴ മാറിയാൽ ഉടൻ കുഴികൾ അടക്കുന്ന നടപടികൾ പൂർത്തിയാക്കണമെന്നും പി.ഡബ്യു.ഡി ഉദ്യോഗസ്ഥരും കരാറ്കാരനും ഉറപ്പ്നൽകിയതയും മന്ത്രി അറിയിച്ചു

യൂത്ത്ഫ്രണ്ട് (എം) ഇടുക്കി നിയോജകമണ്ഡലം സെക്രട്ടറി അമൽ കുഴിക്കാട്ടുകുന്നേൽ,ജില്ലാ കമ്മിറ്റി അംഗം ജിജോ കാരക്കാട്ട്, മണ്ഡലം സെക്രട്ടറി ജെറി കള്ളികാട്ട്, പാർട്ടി മണ്ഡലം പ്രസിഡന്റ്‌ ടോമി നാട്ടുനിലം ,വൈസ് പ്രസിഡന്റ് സാജു കുന്നേമുറി,സെക്രട്ടറി സിബി മാളിയേക്കൽ, ജോസ് എടക്കര എന്നിവർ അപകടവസ്ഥ വിശദീകരിച്ചു

Facebook Comments Box

By admin

Related Post

You Missed