Kerala News

കർഷക ഐക്യദാർഢ്യ പ്രകടനവുമായി കേരള യൂത്ത് ഫ്രണ്ട് (എം)

Keralanewz.com

കോട്ടയം: കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയത്ത് പ്രകടനവും സമ്മേളനവും നടത്തി. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ, കർഷക വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോയാൽ ഇനിയും ശക്തമായ സമരപരിപരിപടികളുമായി കേരളാ യൂത്ത്‌ ഫ്രണ്ട് (എം) മുന്നോട്ട് പോകുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക പറഞ്ഞു.


കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന നേതാക്കൻമാരായ ജോസഫ് സൈമൺ, ഷെയ്ഖ് അബ്ദുള്ള, ഷൈയിൻ കുമരകം, അഖിൽ ഉള്ളംപള്ളിൽ, ദീപക് മാമൻ മത്തായി, എൽബി കുഞ്ചാറക്കാട്ടിൽ, ആൽബിൻ പേണ്ടാനം, ബിറ്റു വൃന്ദാവൻ, മനേഷ് കൂറ്റാരപ്പള്ളി, റെക്ക്സോൺ വിഎം, ജിമ്മിച്ചൻ ഈറ്റത്തോട്, രാജേഷ് പള്ളം എന്നിവർ പ്രസംഗിച്ചു.

Facebook Comments Box