Sat. May 4th, 2024

ഗായകൻ എം.ജി.ശ്രീകുമാറിന്റെ സരിഗമ സ്ക്കൂൾ ഓഫ് മ്യൂസിക് കഴക്കൂട്ടത്ത് വിദ്യാരംഭം രജിസ്ടേഷൻ ആരംഭിച്ചു; പ്രായഭേദമന്യേ എല്ലാവർക്കും അവസരം

By admin Sep 27, 2021 #news
Keralanewz.com

തിരുവനന്തപുരം :പ്രശസ്ത പിന്നണിഗായകനും സംഗീത സംവിധായകനുമായ എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്കിൽ നിന്നും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ ഈ *വിജയദശമി ദിനത്തിൽ ഓൺലൈനായി* തുടക്കം കുറിക്കാൻ ലോകമെമ്പാടുമുള്ള സംഗീതപ്രേമികൾക്ക് പ്രായഭേദമന്യേ അവസരം. കഴിഞ്ഞ വർഷത്തേതു പോലെ കഴക്കൂട്ടം സരിഗമ ഇത്തവണയും ഓൺലൈനായാണ്  വിദ്യാരംഭം  സംഘടിപ്പിക്കുകയെന്ന് അക്കാദമി പ്രിൻസിപ്പൽ ഐശ്വര്യാ  എസ് കുറുപ്പ് പത്രക്കുറിപ്പിൽ വ്യക്തമാക്കി

പ്രായഭേദമന്യേ എല്ലാവർക്കും സരിഗമയിൽ നിന്നും കർണ്ണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം,സിനിമാ ഗാനങ്ങൾ ,ലളിതഗാനങ്ങൾ,വെസ്റ്റേൺ ഡാൻസ്,വാദ്യോപകരണങ്ങളായ വയലിൻ ,ഗിറ്റാർ , കീബോർഡ് തുടങ്ങിയവയിലും അന്നേദിവസം തുടക്കം കുറക്കുവാൻ സാധിക്കുന്നതാണ്.താല്പര്യമുള്ളവർ മുൻ‌കൂർ പേര് രജിസ്റ്റർ ചെയ്ത് അഡ്മിഷൻ ഉറപ്പുവരുത്തേണ്ടതാണ്.മുൻ‌കൂർ രജിസ്‌ട്രേഷനും,അഡ്മിഷനും താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
എം ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക് ,കഴക്കൂട്ടം ,തിരുവനന്തപുരം.ഫോൺ : 9037588853 , 9037588860 , 0471 – 3590380

Facebook Comments Box

By admin

Related Post